ബാബരി മസ്ജിദ് കേസ്: അഡ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി; 12പേര്‍ക്ക് ജാമ്യം

എല്‍ കെ അഡ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ അടക്കമുള്ള 12 പേര്‍ക്ക് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്‍ കെ അഡ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി അദ്ദേഹത്തിനെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി.

ബാബരി മസ്ജിദ് കേസ്: അഡ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി; 12പേര്‍ക്ക് ജാമ്യം

ബാബരി മസ്ജിദ് കേസില്‍ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി. അഡ്വാനിയ്‌ക്കെതിരെ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസില്‍ 12 ബിജെപി നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നത്.

കേസില്‍ തങ്ങള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. പള്ളി പൊളിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും അതിനാല്‍ ഗൂഢാലോചനക്കുറ്റം ചുമത്തരുതെന്നുമാണ് ഇവരുടെ ആവശ്യം.

ജാമ്യത്തുകയായി നേതാക്കള്‍ 50000 രൂപ വീതം കെട്ടിവെക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ മൂന്നു പേരും ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.

25 വര്‍ഷത്തിനു ശേഷമാണ് അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. 89കാരനായ അഡ്വാനി ഇതു രണ്ടാം തവണയാണ് കേടതിയില്‍ എത്തുന്നത്. നേരത്തെ വിവിഐപി ഗസ്റ്റ് ഹൗസില്‍ എത്തിയ അഡ്വാനിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.

Read More >>