ബാബറി മസ്ജിദ് ഗൂഢാലോചനയില്‍ അദ്വാനിക്കും ജോഷിക്കും പങ്കെന്ന് സിബിഐ; വെറുതെവിട്ട തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യം

സാങ്കേതിക കാരണങ്ങളാല്‍ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയുമടക്കം 12 പ്രതികള്‍ ഗൂഢാലോചനക്കുറ്റത്തിന് വിചാരണ നേരിട്ടില്ലെന്ന് സി ബി ഐയുടെ ഹരജിയില്‍ പറയുന്നു.

ബാബറി മസ്ജിദ് ഗൂഢാലോചനയില്‍ അദ്വാനിക്കും ജോഷിക്കും പങ്കെന്ന് സിബിഐ; വെറുതെവിട്ട തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യം

ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും പങ്കുള്ളതായി സി ബി ഐ. ഗൂഢാലോചനക്കേസില്‍ ഇരുവരേയും കുറ്റവിമുക്തരാക്കിയ കോടതിവിധി പുനഃപരിശോധിക്കണമെന്നും സിബിഐ സുപ്രീം കോടതിയില്‍ ഇന്ന് ആവശ്യപ്പെട്ടു. ബി ജെ പി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം തള്ളിയ കീഴ്‌കോടതി വിധി ശരിവെച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചത്.

സാങ്കേതിക കാരണങ്ങളാല്‍ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമടക്കം 12 പ്രതികള്‍ ഗൂഢാലോചനക്കുറ്റത്തിന് വിചാരണ നേരിട്ടില്ലെന്ന് സി ബി ഐയുടെ ഹരജിയില്‍ പറയുന്നു. റായ്ബറേലിയിലെ ഒരു കോടതിയാണ് അദ്വാനിയടക്കമുള്ളവരെ ഗൂഢാലോചനക്കേസില്‍ വെറുതെ വിട്ടത്. 2010ല്‍ അലഹാബാദ് ഹൈക്കോടതി ഈ വിധി ശരിവെച്ചു. ഇതിനെതിരെയാണ് ഇപ്പോള്‍ സി ബി ഐ രംഗത്തുവന്നിരിക്കുന്നത്. 1992ല്‍ നടന്ന ബാബറി മസ്ജിദ് ആക്രമണം മതേതര ഇന്ത്യയുടെ മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുണ്ടായ തുടര്‍കലാപങ്ങളില്‍ 3,000 പേരാണ് കൊല്ലപ്പെട്ടത്.