സ്വകാര്യ ആയുര്‍വേദ ചികിത്സകന്‍ രാജേഷ് കൊട്ടേച്ച ആയുഷ് മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി

ഒരു സ്വകാര്യ വ്യക്തിയെ സര്‍ക്കാരിന്റെ തീരുമാനം എടുക്കുന്ന പദവിയില്‍ (സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് തുല്യം) ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി തിരുകി കയറ്റിയിരിക്കുന്ന സംഭവമാണിത്.

സ്വകാര്യ ആയുര്‍വേദ ചികിത്സകന്‍ രാജേഷ് കൊട്ടേച്ച ആയുഷ് മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി

ജയ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രിയുടെ സ്ഥാപകന്‍ രാജേഷ് കൊട്ടേച്ചയെ ആയുഷ് മന്ത്രാലയ സ്‌പെഷല്‍ സെക്രട്ടറിയായി തെരഞ്ഞടുത്തു. ഒരു സ്വകാര്യ വ്യക്തിയെ സര്‍ക്കാരിന്റെ തീരുമാനം എടുക്കുന്ന പദവിയില്‍ (സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് തുല്യം) ഇന്ത്യന്‍ ചരിത്രത്തില്‍ തിരുകി കയറ്റിയിരിക്കുന്ന ആദ്യ സംഭവമാണിത്. \

ഇന്നലെ ഇതു സംബന്ധിച്ച ആയുഷ് മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ വിവാദ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരെ ഈ തസ്തികയിലേക്ക് തെരഞ്ഞടുക്കുന്ന കീഴ്‌വഴക്കമാണ് ഇതോടെ ഇല്ലാതായാരിക്കുന്നത്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മൂന്ന് വര്‍ഷത്ത കരാറടിസ്ഥാനത്തിലാണ് രാജേഷിന്റെ നിയമനം. ജയ്പൂരിലെ ചക്രപാണി ആയുര്‍വേദ ക്ലിനിക്കിലെ വൈദ്യരാണ് ഇദ്ദേഹം.

Read More >>