പശുവിലെ ഇരട്ടത്താപ്പ്; ബിജെപിയെ പരിഹസിച്ച് ഒവൈസി

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റയുടന്‍ അറവുശാലകള്‍ക്ക് പൂട്ടുവീണപ്പോള്‍ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും അത് ഏറ്റുപിടിക്കുകയായിരുന്നു. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഘഡ് തുടങ്ങിയ സംസ്ഥാനങ്ങളിനും ഗോസംരക്ഷകര്‍ അറവുശാലകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

പശുവിലെ ഇരട്ടത്താപ്പ്; ബിജെപിയെ പരിഹസിച്ച് ഒവൈസി

ഉത്തര്‍ പ്രദേശിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനെ പരിഹസിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ് എ ഇത്തിഹാദുല്‍ മുസ്ലീമിന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഉത്തര്‍ പ്രദേശില്‍ പശു അമ്മയാണെന്നും വടക്കുകിഴക്കില്‍ രുചികരമാണെന്നുമാണ് ഒവൈസി പരിഹസിച്ചത്. ട്വിറ്ററിലൂടെയാണ് പരിഹാസം.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റയുടന്‍ അറവുശാലകള്‍ക്ക് പൂട്ടുവീണപ്പോള്‍ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും അത് ഏറ്റുപിടിക്കുകയായിരുന്നു. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഘഡ് തുടങ്ങിയ സംസ്ഥാനങ്ങളിനും ഗോസംരക്ഷകര്‍ അറവുശാലകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ പശുവിനെ കൊല്ലുന്നതിന് കടുത്ത ശിക്ഷ നല്‍കണമെന്ന് ബജ്‌റംഗ് ദള്‍, വിശ്വ ഹിന്ദു പരിഷദ് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്്. കര്‍ണാടകയില്‍ ഗോസംരക്ഷകര്‍ ബംഗളൂരു നഗരത്തിലെ 1700 ഇറച്ചിക്കടകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.