പ്രതിരോധ വകുപ്പ് വീണ്ടും ജയറ്റ്‌ലിയുടെ ചുമലില്‍; മനോഹര്‍ പരീക്കര്‍ നാളെ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഗോവ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മനോഹര്‍ പരീക്കര്‍ സമര്‍പ്പിച്ച രാജിക്കത്ത് രാഷ്ട്രപതി സ്വീകരിച്ചു. ഇതേ തുടര്‍ന്നാണ് അരുണ്‍ ജയറ്റ്‌ലിക്ക് അധികചുമതല നല്‍കാനുള്ള തീരുമാനവും കേന്ദ്രത്തില്‍ നിന്നുണ്ടായത്. ഇതോടെ രണ്ടാം തവണയാണ് പ്രതിരോധ വകുപ്പിന്റെ ചുമതല കൂടി അരുണ്‍ജയറ്റ്‌ലിയുടെ ചുമലിലേക്ക് എത്തുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ മൂന്നു മാസങ്ങളില്‍ ജയറ്റ്‌ലിയായിരുന്നു പ്രതിരോധ മന്ത്രിസ്ഥാനം കൂടി അലങ്കരിച്ചിരുന്നത്.

പ്രതിരോധ വകുപ്പ് വീണ്ടും ജയറ്റ്‌ലിയുടെ ചുമലില്‍; മനോഹര്‍ പരീക്കര്‍ നാളെ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കര്‍ എത്തിയതോടെ പ്രതിരോധ വകുപ്പിന്റെ അധിക ചുമതല അരുണ്‍ ജയറ്റ്‌ലിക്ക്. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവന്‍ ഔദ്യോഗിക ഉത്തരവിറക്കി. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം അരുണ്‍ ജയറ്റ്‌ലിക്ക് നിലവിലുള്ള ചുമതലയ്ക്കു പ്രതിരോധ വകുപ്പിന്റെ അധികചുമതല കൂടി നല്‍കുന്നതായി രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഗോവ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മനോഹര്‍ പരീക്കര്‍ സമര്‍പ്പിച്ച രാജിക്കത്ത് രാഷ്ട്രപതി സ്വീകരിച്ചു. ഇതേ തുടര്‍ന്നാണ് അരുണ്‍ ജയറ്റ്‌ലിക്ക് അധികചുമതല നല്‍കാനുള്ള തീരുമാനവും കേന്ദ്രത്തില്‍ നിന്നുണ്ടായത്. ഇതോടെ രണ്ടാം തവണയാണ് പ്രതിരോധ വകുപ്പിന്റെ ചുമതല കൂടി അരുണ്‍ജയറ്റ്‌ലിയുടെ ചുമലിലേക്ക് എത്തുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ മൂന്നു മാസങ്ങളില്‍ ജയറ്റ്‌ലിയായിരുന്നു പ്രതിരോധ മന്ത്രിസ്ഥാനം കൂടി അലങ്കരിച്ചിരുന്നത്.

പിന്നീട്, ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കറിനെ രാജിവപ്പിച്ചായിരുന്നു മോദി കേന്ദ്രത്തിലെത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ ഗോവയില്‍ ബിജെപിക്ക് ഭരണം പിടിക്കാന്‍ വേണ്ടിയാണ് പരീക്കറിനെ അവിടേക്ക് തിരികെയയച്ചത്. 13 സീറ്റ് നേടിയ ബിജെപി മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവയുടേയും എന്‍സിപിയുടെ ഒരംഗത്തിന്റേയും രണ്ട് സ്വതന്ത്രരുടേയും പിന്തുണ നേടിയതോടെയാണ് അധികാരത്തിലെത്തുന്നത്. ഇവരുടെ പിന്തുണക്കത്തുമായാണ് പരീക്കര്‍ ഗവര്‍ണറെ കണ്ടത്. ഈ സാഹചര്യത്തില്‍ 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണറുടെ നിര്‍ദേശം.

അതേസമയം, ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പരീക്കര്‍ കേന്ദ്രത്തിലേക്ക് എത്തിയപ്പോള്‍ മുഖ്യമന്ത്രിയാക്കി ബിജെപി അവരോധിച്ച ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഇത്തവണ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് പരീക്കര്‍ക്ക് ആ സ്ഥാനത്തേക്കു വീണ്ടും നറുക്കുവീണത്. അതേസമയം, ചെറുപാര്‍ട്ടികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി കേവല ഭൂരിപക്ഷം തെളിയിക്കുന്നതില്‍ കോണ്‍ഗ്രസിന് കഴിയാതെ വന്നതോടെയാണ് ഗോവയുടെ അധികാരക്കസേരയില്‍ ബിജെപി എത്തുന്നത്.