യമുനാതീരം നശിക്കാൻ കാരണം ശ്രീ ശ്രീ രവി ശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ്; രോഷം പ്രകടിപ്പിച്ച് ഹരിത ട്രൈബ്യൂണല്‍

ആര്‍ട്ട് ഓഫ് ലിവിങ്ങിനോട് പിഴയായി അഞ്ച് കോടി അടക്കാന്‍ നേരത്തെ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. പ്രദേശം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 42 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍.

യമുനാതീരം  നശിക്കാൻ കാരണം ശ്രീ ശ്രീ രവി ശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ്; രോഷം പ്രകടിപ്പിച്ച് ഹരിത ട്രൈബ്യൂണല്‍

യമുനാതീരം നശിപ്പിച്ചതിന്റെ പൂർണ ഉത്തരവാദി ശ്രീ ശ്രീ രവി ശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ് തന്നെയാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ലോക സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ആര്‍ട് ഓഫ് ലിവിങ് 2016 ഇൽ യമുനാതീരത്ത് സംഘടിപ്പിച്ച ഉത്സവമാണ് യമുനാതീരത്തെ മലിനമാക്കിയത്. ഇതിനെകുറിച്ച് പഠിക്കാൻ ദേശിയ ഹരിത ട്രിബ്യൂണല്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു.

സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ട്രിബ്യൂണൽ ആർട്ട് ഓഫ് ലിവിങ്ങിനെ രൂക്ഷമായി വിമർശിച്ചു. അവരടച്ച പണം കൊണ്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനും അധികം ചിലവ് വന്നാൽ അതും രവിശങ്കറില്‍ നിന്ന് ഈടാക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ആര്‍ട്ട് ഓഫ് ലിവിങ്ങിനോട് പിഴയായി അഞ്ച് കോടി അടക്കാന്‍ നേരത്തെ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. പ്രദേശം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 42 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍. ആര്‍ട്ട് ഓഫ് ലിവിങ് ചടങ്ങ് നടത്തി നശിപ്പിച്ച പ്രദേശത്ത് പരിസ്ഥിതിയെ നശിപ്പിക്കുന്ന കാര്യങ്ങള്‍ ഹരിത ട്രൈബ്യൂണല്‍ പൂര്‍ണ്ണമായും നിരോധിച്ചു.

2016 മാര്‍ച്ച് 11,12,13 തിയതികളിലാണ് സാംസ്‌കാരിക ഉത്സവം നടന്നത്. മോദിയാണ് സാസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്തത്. പ്രദേശത്തെ കൃഷി പൂര്‍ണ്ണമായും നശിപ്പിച്ച് വലിയ പന്തലുകളിട്ടായിരുന്നു ചടങ്ങ്.

Read More >>