വാൽമീകിക്കെതിരായ വിവാദ പരാമർശം; നടി രാഖി സാവന്തിന് അറസ്റ്റ് വാറന്റ്

കഴിഞ്ഞവർഷം ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെയാണ് രാഖി സാവന്ത് വാൽമീകിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഇതേ തുടർന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് ഒമ്പതിന് അവർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. എന്നാൽ നടി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും സമൻസ് അയക്കുകയായിരുന്നു.

വാൽമീകിക്കെതിരായ വിവാദ പരാമർശം; നടി രാഖി സാവന്തിന് അറസ്റ്റ് വാറന്റ്

പുരാതന ഭാരതീയ ഋഷിയായ വാൽമീകിയെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പരാമർശം നടത്തിയെന്ന കേസിൽ ബോളിവുഡ് നടി രാഖി സാവന്തിന് അറസ്റ്റ് വാറന്റ്. മതവികാരം വ്രണപ്പെടുത്തിയെന്ന വാൽമീകി സമുദായക്കാരുടെ പരാതിയിൽ ലുധിയാനയിലെ പ്രാദേശിക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് വാറന്‍റുമായി ലുധിയാന പോലീസ് മുബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

വാത്മീകി മഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരേയും അനുയായികളേയും അപമാനിക്കുന്നതിനു തുല്യമായിരുന്നു രാഖിയുടെ പ്രസ്താവനയെന്നാണ് പരാതി. പരാമർശത്തിനെതിരെ വാൽമീകി സമുദായക്കാർ വിവിധയിടങ്ങളിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞവർഷം ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെയാണ് രാഖി സാവന്ത് വാൽമീകിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഇതേ തുടർന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് ഒമ്പതിന് അവർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. എന്നാൽ നടി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും സമൻസ് അയക്കുകയായിരുന്നു. ഈമാസം പത്തിന് കേസിൽ കോടതി വാദം കേൾക്കും.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത വേഷം അണിഞ്ഞ് രാഖി സാവന്ത് വിവാദത്തിൽപ്പെട്ടിരുന്നു.