യുവാവിനെ മനുഷ്യകവചമാക്കിയ മേജർക്ക് ആർമി ബഹുമതി

ആര്‍മി തലവന്‍ ബിപിന്‍ റാവത് ആണു ഗൊഗോയ്ക്കു പുരസ്‌കാരം നല്‍കിയത്. കഴിഞ്ഞ ആഴ്ച പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മേജര്‍ ഗൊഗേയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു. ആര്‍മി കോടതിയും ഗൊഗോയ് കുറ്റക്കാരനല്ലെന്നു പറഞ്ഞിരുന്നു. ഇതിനിടയിലാണു ആര്‍മിയുടെ അഭിമാനകരമായ പുരസ്‌കാരം അദ്ദേഹത്തിനു നല്‍കുന്നത്.

യുവാവിനെ മനുഷ്യകവചമാക്കിയ മേജർക്ക് ആർമി ബഹുമതി

ജമ്മു കശ്മീരില്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടു മനുഷ്യകവചമാക്കിയ ആര്‍മി മേജര്‍ നിതിന്‍ ഗൊഗോയ്ക്കു ആർമിയുടെ പ്രധാന ബഹുമതിയായ കാമൻഡേഷൻ കാര്‍ഡ്. ആര്‍മി തലവന്‍ ബിപിന്‍ റാവത് ആണു ഗൊഗോയ്ക്കു പുരസ്‌കാരം നല്‍കി ആദരിച്ചത്.

53ാം രാഷ്ട്രീയ റൈഫിളിലെ മേജര്‍ ആയ ഗൊഗോയ് ഏപ്രില്‍ ഒമ്പതിനു ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ ഫാറൂക്ക് അഹമ്മദ് ദര്‍ എന്ന ചെറുപ്പക്കാരനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് ആര്‍മി പട്രോളിങ് നടത്തിയിരുന്നു. കല്ലേറുകാരില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഈ നടപടി എന്നായിരുന്നു വിശദീകരണം. സംഭവത്തിന്റെ വീഡിയോ പുറത്തായപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളായിരുന്നു പൊട്ടിപ്പുറപ്പെട്ടത്.

കേസ് അന്വേഷിച്ച ജമ്മു കശ്മീര്‍ പൊലീസ് ഗൊഗോയ്‌ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. മേജര്‍ക്കെതിരേ കോര്‍ട്ട് ഓഫ് എന്‍ക്വയറി ആരംഭിച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മേജര്‍ ഗൊഗേയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു. ആര്‍മി കോടതിയും ഗൊഗോയ് കുറ്റക്കാരനല്ലെന്നു പറഞ്ഞിരുന്നു. ഇതിനിടയിലാണു ആര്‍മിയുടെ അഭിമാനകരമായ പുരസ്‌കാരം അദ്ദേഹത്തിനു നല്‍കുന്നത്.