തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിമാന ജീവനക്കാരനെ ചെരുപ്പിനടിച്ച ശിവസേന എംപി ലോക്‌സഭയില്‍; മാപ്പ് പറയില്ലെന്നും ഗെയ്ക്ക്‌വാദ്

. സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കിയത്. 60കാരനായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ അപമാനിച്ച് സംസാരിച്ചതാണ് തന്നെ പ്രകോപിതനാക്കിയതെന്ന് ഗെയ്ക്ക്‌വാദ് പറഞ്ഞു

തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിമാന ജീവനക്കാരനെ ചെരുപ്പിനടിച്ച ശിവസേന എംപി ലോക്‌സഭയില്‍; മാപ്പ് പറയില്ലെന്നും ഗെയ്ക്ക്‌വാദ്

എയര്‍ ഇന്ത്യ ജീവനക്കാരനെ വിമാനത്തില്‍ വെച്ച് ചെരുപ്പൂരിയടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് വിഷയത്തില്‍ ആദ്യമായി ലോക്‌സഭയില്‍ പ്രതികരിച്ചു. സംഭവത്തില്‍ തന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്നും എയര്‍ ഇന്ത്യ മാനേജരോട് മാപ്പു പറയാന്‍ തയ്യാറല്ലെന്നും ഗെയ്ക്ക്‌വാദ് പറഞ്ഞു. ''ഞാനെന്ത് തെറ്റാണ് ചെയ്തത്? എന്താണ് എന്റെ ഭാഗത്ത് സംഭവിച്ച പിഴ?'' ഗെയ്ക്ക്‌വാദ് ചോദിച്ചു.

താനൊരു സ്‌കൂള്‍ അധ്യാപകനാണെന്നും അതുകൊണ്ടുതന്നെ വിനയമുള്ള സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ക്ഷമ പറയാന്‍ തയ്യാറാണെന്നും ഗെയ്ക്ക്‌വാദ് പറഞ്ഞു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കിയത്. 60കാരനായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ അപമാനിച്ച് സംസാരിച്ചതാണ് തന്നെ പ്രകോപിതനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 23ന് എയര്‍ ഇന്ത്യയുടെ പുനെ-ഡല്‍ഹി വിമാനത്തിലാണ് സംഭവം. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനെത്തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള എംപി കൂടിയായ രവീന്ദ്ര ഗെയ്ക്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചത്. മര്‍ദ്ദനം നടത്തിയതായി സമ്മതിച്ച ഗെയ്ക്ക്വാദ് ജീവനക്കാരന്റെ മോശം പെരുമാറ്റമാണ് കാരണമായതെന്ന് പറഞ്ഞിരുന്നു. ബിസിനസ് ക്ലാസ് ടിക്കറ്റാണ് താന്‍ ബുക്കുചെയ്തതെന്നും എന്നാല്‍ സീറ്റ് ലഭിച്ചില്ലെന്നും ഗെയക്ക്വാദ് പറഞ്ഞു. ഇതിന് പിന്നാലെ ഗെയ്ക്ക്‌വാദിന് പിന്തുണ നല്‍കി ഭാര്യ രംഗത്തുവന്നിരുന്നു. മോശം പ്രവൃത്തിയുടെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ ഗെയ്ക്ക്‌വാദിനെ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തിയിരുന്നു.