സിംഹമേ നോ ബീഫ്. വേണേല്‍ കോഴി ഇറച്ചി തിന്നോളാന്‍ യോഗി സര്‍ക്കാര്‍

കാണ്‍പൂര്‍ മൃഗശാലയിലെ മാംസഭുക്കുകളായ മൃഗങ്ങളാണ് കശാപ്പുശാലകള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഭക്ഷണം കിട്ടാതെ മരണത്തിന്റെ വക്കിലായിരിക്കുന്നത്

സിംഹമേ നോ ബീഫ്. വേണേല്‍ കോഴി ഇറച്ചി തിന്നോളാന്‍ യോഗി സര്‍ക്കാര്‍

കാണ്‍പൂരില്‍ മൃഗശാല അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് മൃഗങ്ങള്‍ പട്ടിണിയില്‍. കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്തെ അറവുശാലകള്‍ അടച്ചുപൂട്ടിയതോടെയാണ് മൃഗശാലയിലെ ജീവികള്‍ മരണത്തിന്റെ വക്കിലായിരിക്കുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള നടപടികളുടെ ഭാഗമായാണ് അറവുശാലകള്‍ അടച്ചുപൂട്ടിയത്.

അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന് ആദിത്യനാഥ് തിരഞ്ഞെടുപ്പ് റാലികളില്‍ പറഞ്ഞിരുന്നു. അജയ് എന്ന സിംഹവും നന്ദിനി എന്ന സിംഹിണിയുമടക്കം 70 മാംസഭുക്കുകളാണ് കാണ്‍പൂര്‍ മൃഗശാലയിലുള്ളത്. 2016ലാണ് ഇവിടേയ്ക്ക് സിംഹങ്ങളെ കൊണ്ടുവന്നത്. അഭയ് എന്ന് പേരുള്ള ഒരു കടുവയെക്കൊണ്ടുവന്നത് 2010ലാണ്. മാംസഭുക്കായ ഒരു ആണ്‍ മൃഗത്തിന് ദിവസം 12 കിലോ മാസം ആവശ്യമുള്ളപ്പോള്‍ പെണ്‍ മൃഗത്തിന് 10 കിലോ മാസം ആവശ്യമാണ്.മൃഗശാലയ്ക്ക് ഒരു ദിവസം 150 കിലോ മാസം ആവശ്യമുണ്ടെന്ന് മൃഗശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാംസം ഒരു കരാറുകാരനായിരുന്നു വിതരണം ചെയ്തത്. മാംസശാലകള്‍ അടച്ചുപൂട്ടിയതോടെ വിതരണം നിലച്ചതായി അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളായ മൃഗങ്ങള്‍ക്കടക്കം കോഴിമാംസം വിതരണം ചെയ്‌തെങ്കിലും മിക്കവയും തിരിഞ്ഞുപോലും നോക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി കുറച്ചുദിവസം തുടര്‍ന്നാല്‍ ഭക്ഷണം കിട്ടാതെ മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.