വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ നിയമവിചാരണ ചെയ്യണം എന്ന് ട്വീറ്റ്; മാധ്യമപ്രവര്‍ത്തകയെ ഇന്ത്യാ ടുഡേ പുറത്താക്കി

ജനാധിപത്യന്യൂസ് റൂം എന്നത് പല വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഒരുമിച്ച് ചേരുന്നതാണ് എന്ന് പറയുന്നതാണ് ഇന്ത്യാ ടുഡേയുടെ പുതിയ പരസ്യം എന്നതും ശ്രദ്ധേയമാണ്. ട്വീറ്റ് ആത്യന്തികമായി കോര്‍പ്പറേറ്റ് മീഡിയയ്ക്ക് എതിരായുള്ളതാണ്. ഡെയ്‌ലി ഓയിലൂടെ അതി തീവ്രമായ രാഷ്ട്രീയ വിമര്‍ശന ലേഖനങ്ങള്‍ താന്‍ എഴുതിയിട്ടുണ്ടെന്നും അംഗ്ഷുകാന്ത വ്യക്തമാക്കി.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ നിയമവിചാരണ ചെയ്യണം എന്ന് ട്വീറ്റ്; മാധ്യമപ്രവര്‍ത്തകയെ ഇന്ത്യാ ടുഡേ പുറത്താക്കി

"വിദ്വേഷ പ്രചരണത്തിനു നേരെ കണ്ണടക്കുന്നവര്‍, വ്യാജ വാര്‍ത്ത പടര്‍ത്തുന്ന വാര്‍ത്താ അവതാരകര്‍, എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍, എഴുത്തുകാര്‍ ഇവരെ ഹയര്‍ ചെയ്യുന്നവര്‍ എന്നിവരെ വിദ്വേഷ പ്രചാരകരായും അതില്‍ നിന്നും ലാഭം കൊയ്യുന്നവരായും തിരിച്ചറിഞ്ഞ് കോടതികളില്‍ വിചാരണ ചെയ്യണം. മതേതര രാഷ്ട്രീയക്കാരും വ്യവസായികളും ഇവരെ സാമൂഹികമായി ബഹിഷ്‌കരിക്കണം." അംഗ്ഷുകാന്ത ചക്രബര്‍ത്തി.വ്യാജവാര്‍ത്തകള്‍ക്ക് നേരെ കണ്ണടക്കുന്നവരെയും വ്യാജവാര്‍ത്തകള്‍ പടര്‍ത്തുന്നവരെയും നിയമപരമായി വിചാരണ ചെയ്യണമെന്ന് ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ഇന്ത്യാ ടുഡേ പുറത്താക്കി. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്‌റെ ഭാഗമായ ഡെയ്‌ലി ഓ യുടെ പൊളിറ്റിക്കല്‍ എഡിറ്ററാണ് പുറത്താക്കപ്പെട്ട അംഗ്ഷുകാന്ത. കമ്പനി ആവശ്യപ്പെട്ടതു പ്രകാരം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധ നടപടി കൂടിയാണ് പുറത്താക്കല്‍.

ഏതെങ്കിലും ഒരു പ്രത്യേക മാധ്യമ സ്ഥാപനത്തെ ഉദ്ദേശിച്ചല്ല താന്‍ ഈ ട്വീറ്റ് ചെയ്തതെന്ന് അംഗ്ഷുകാന്ത പറഞ്ഞു. ഇതാണ് മാധ്യമരംഗത്ത് സംഭവിക്കുന്നത് എന്നതിനാലാണ് ഈ ട്വീറ്റ്. പൊതുവായി ഒരു കാര്യം പറഞ്ഞതാണ്. താനതില്‍ ഉറച്ചുനില്‍ക്കുന്നു എന്നും അംഗ്ഷുകാന്ത പറഞ്ഞു. ഈ ട്വീറ്റ് കുറേപ്പേര്‍ റീട്വീറ്റ് ചെയ്ത ട്വീറ്റ് ഒന്നും അല്ല, പിന്‍ ചെയ്തുവെച്ച ട്വീറ്റും അല്ല. എന്നിട്ടും മാനേജ്‌മെന്റിനെ സംതൃപ്തിപ്പെടുത്താന്‍ അത് ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് വന്നത് എന്നും അംഗ്ഷുകാന്ത മാധ്യമങ്ങളോട് പറഞ്ഞു.

ദിവസങ്ങളോളം സമയം നല്‍കിയ ശേഷം, രണ്ടു മീറ്റിങ്ങുകളില്‍ പങ്കെടുത്ത് കഴിഞ്ഞ ശേഷം ട്വീറ്റ് ഡിലീറ്റ് ചെയ്ത് രാജി വെക്കണോ അല്ല പുറത്താക്കപ്പെടണോ എന്ന് തീരുമാനിക്കുക എന്നാണ് മാനേജ്‌മെന്റ് അംഗ്ഷുകാന്തയെ അറിയിച്ചത്.

രാജിവെക്കാന്‍ തയ്യാറാകാഞ്ഞത് പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ട് തന്നെയാണ്.

ഇന്ത്യാ ടുഡേയുടെ സോഷ്യല്‍ മീഡിയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമല്ല ട്വീറ്റ്. ആരെയും അതില്‍ ടാഗ് ചെയ്തിട്ടില്ല. പൊളിറ്റിക്കല്‍ കമന്ററി ചെയ്ത് ജീവിക്കുന്ന ഒരാള്‍ എഴുതിയ കാര്യം മാത്രമാണ് അത്. അംഗ്ഷുകാന്ത പറഞ്ഞു.

ഇന്ത്യാ ടുഡേയുടെ കവറേജിനെ ബാധിക്കാത്ത തരത്തില്‍ ഇന്റര്‍നെറ്റ് ഇടപെടലുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ആരെപ്പറ്റിയും പരാമര്‍ശിക്കാതെയുള്ള ഒരു ട്വീറ്റിന്റെ പേരില്‍ പിരിച്ചുവിടല്‍ നടപടി സ്വന്തം കുറ്റബോധം സമ്മതിക്കുകയാണോ ഇന്ത്യാ ടുഡേ എന്നും അംഗ്ഷുകാന്ത ചോദിക്കുന്നു.

ഇന്ത്യാ ടുഡേ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ടുഡേ മാഗസിന്‍, മെയ്ല്‍ ടുഡേ, ആജ് തക് തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ആള്‍ട്ട് ന്യൂസ് തയ്യാറാക്കിയ വ്യാജവാര്‍ത്ത പടര്‍ത്തിയ 2017ലെ മാധ്യമങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു.

തന്റെ ട്വീറ്റ് ആത്യന്തികമായി കോര്‍പ്പറേറ്റ് മീഡിയയ്ക്ക് എതിരായുള്ളതാണ്. ഡെയ്‌ലി ഓയിലൂടെ അതി തീവ്രമായ രാഷ്ട്രീയ വിമര്‍ശന ലേഖനങ്ങള്‍ താന്‍ എഴുതിയിട്ടുണ്ടെന്നും അംഗ്ഷുകാന്ത വ്യക്തമാക്കി. അപ്പോഴൊന്നും അത് ചെയ്യരുതെന്ന് വിലക്കുകള്‍ ഉണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ കീഴ്‌പെടുത്തിയും നിയന്ത്രിച്ചുമാണ് കോര്‍പ്പറേറ്റ് മീഡിയ പ്രവര്‍ത്തിക്കുന്നതെന്നും അംഗ്ഷുകാന്ത പറഞ്ഞു.

ജനാധിപത്യന്യൂസ് റൂം എന്നത് പല വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഒരുമിച്ച് ചേരുന്നതാണ് എന്ന് പറയുന്നതാണ് ഇന്ത്യാ ടുഡേയുടെ പുതിയ പരസ്യം എന്നതും ശ്രദ്ധേയമാണ്.

എഡിറ്റോറിയല്‍ മാനദണ്ഡങ്ങളെ എങ്ങനെയാണ് അംഗ്ഷുകാന്തയുടെ ട്വീറ്റ് ലംഘിച്ചത് എന്ന ചോദ്യത്തിന് ഇന്ത്യാ ടുഡേ കണ്ടന്റ് സര്‍വീസസ് എഡിറ്റര്‍ പ്രേരണ കൗള്‍ മിശ്ര നല്‍കിയ മറുപടി ഇങ്ങനെ: ഞങ്ങളുടെ എഡിറ്റോറിയല്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത ആശയങ്ങള്‍ക്ക് സ്ഥാപനത്തില്‍ ഇടമില്ല.

രാജ്യത്ത് സംഘപരിവാര്‍ ആശയപ്രചരണത്തിനായി ഉപയോഗിക്കുന്ന ഒരു പ്രധാന രീതിയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍. പ്രതീക് സിന്‍ഹയുടെ ആള്‍ട്ട് ന്യൂസ് വെബ്‌സൈറ്റ് ഇവരുടെ വ്യാജവാര്‍ത്താ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു.
ആള്‍ട്ട് ന്യൂസ് തയ്യാറാക്കിയ 2017ല്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ട മാധ്യമങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ ആജ് തക് അടക്കമുള്ള വാര്‍ത്താ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

Read More >>