കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കൾ, രാവണന് ലങ്കയിൽ എയർപോർട്ടുകൾ; ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ മണ്ടത്തരം വിളമ്പി ആന്ധ്ര വിസി

വെ​ള്ളി​യാ​ഴ്ച ‌ഇ​ന്ത്യ​ൻ ശാ​സ്ത്ര കോ​ൺ​ഫ്ര​ൻ​സി​ൽ സം​സാ​രി​ക്കു​ന്നതിനിടെയായിരുന്നു ​നാ​ഗേ​ശ്വ​ര റാ​വു​വിൻ്റെ അവകാശവാദം.

കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കൾ, രാവണന് ലങ്കയിൽ എയർപോർട്ടുകൾ; ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ മണ്ടത്തരം വിളമ്പി ആന്ധ്ര വിസി

നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ അ​ട​ക്കം ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കു​ന്ന ശാ​സ്ത്ര കോ​ൺ​ഫ​റ​ൻ​സിൽ മണ്ടത്തരം വി​ള​മ്പി ആന്ധ്രാ സർവകലാശാല വിസി പ്രൊഫസർ നാഗേശ്വര റാവു. സ്റ്റെം ​സെ​ല്‍ റി​സ​ര്‍​ച്ച്, ടെ​സ്റ്റ് ട്യൂ​ബ് ടെ​ക്നോ​ള​ജി, ഗൈഡഡ് മി​സൈ​ല്‍ തു​ട​ങ്ങി​യ ശാ​സ്ത്ര​ത്തി​ന്‍റെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളെ​ല്ലാം ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് വൈ​സ് ചാ​ൻ​സി​ല​റു​ടെ ക​ണ്ടെ​ത്ത​ൽ.

വെ​ള്ളി​യാ​ഴ്ച ‌ഇ​ന്ത്യ​ൻ ശാ​സ്ത്ര കോ​ൺ​ഫ്ര​ൻ​സി​ൽ സം​സാ​രി​ക്കു​ന്നതിനിടെയായിരുന്നു ​നാ​ഗേ​ശ്വ​ര റാ​വു​വിൻ്റെ അവകാശവാദം. ഇ​ന്ത്യ​യു​ടെ പു​രാ​ത​ന ശാ​സ്ത്രം ആ​ധു​നി​ക ശാ​സ്ത്ര​ത്തി​നു സ​മാ​ന​മാ​ണെ​ന്ന് റാവു അവകാശപ്പെട്ടു. ടെ​സ്റ്റ് ട്യൂ​ബ് ശി​ശു, സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു റാ​വു ത​ന്‍റെ ക​ണ്ടെ​ത്ത​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

"എ​ങ്ങ​നെ​യാ​ണ് ഗാ​ന്ധാ​രി 100 കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​തെ​ന്ന​ത് ഏ​വ​ർ​ക്കും അ​വി​ശ്വ​സ​നീ​യ​വും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. ഒ​രു ജ​ന്മ​ത്തി​ൽ മ​നു​ഷ്യ സ്ത്രീ​ക്ക് 100 കു​ട്ടി​ക​ളെ പ്ര​സ​വി​ക്കാ​നാ​കു​മോ​യെ​ന്ന് എ​ല്ലാ​വ​രും ചോ​ദി​ക്കും. ആ​ളു​ക​ൾ പ​റ​യു​ന്ന​ത് കൗ​ര​വ​ർ കെ​ട്ടു​ക​ഥ​യാ​ണെ​ന്നാ​ണ്. ടെ​സ്​റ്റ് ട്യൂ​ബ് ശി​ശു​ക്ക​ൾ ഉ​ണ്ടാ​യ​തോ​ടെ ഇ​ത് വി​ശ്വ​സി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തേ കാ​ര്യം ത​ന്നെ മ​ഹാ​ഭാ​ര​ത​ത്തി​ൽ പ​റ​യു​ന്നു, 100 അ​ണ്ഡ​ങ്ങ​ൾ 100 മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്നു എ​ന്ന്. ഇ​ത് ടെ​സ്റ്റ് ട്യൂ​ബ് ശി​ശു​വി​നും സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണ​ത്തി​നും സ​മാ​ന​മാ​ണ്."- തൻ്റെ പ്രസംഗത്തിൽ റാവു പറഞ്ഞു.

"സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണം രാ​ജ്യം ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​രം​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ പോ​ലും ഭൂ​രി​പ​ക്ഷം ആ​ളു​ക​ൾ​ക്കും സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. എ​ന്നാ​ൽ ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​മ്മ​ൾ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സ്വാ​യ​ത്ത​മാ​ക്കി​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഈ ​സ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഒ​രു അ​മ്മ​യി​ൽ​നി​ന്നും 100 കൗ​ര​വ​ർ ജ​നി​ച്ചു."- റാ​വു കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ത്രു​ക്ക​ളെ തു​ര​ത്തി, പി​ന്തു​ട​ര്‍​ന്ന് പി​ടി​ച്ച് ആ​ക്ര​മി​ച്ച് ശേ​ഷം തി​രി​ച്ചു വ​രു​ന്ന അ​സ്ത്ര​ങ്ങ​ളാ​ണ് രാ​മ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ത് ഗൈഡഡ് മി​സൈ​ലു​ക​ളു​ടെ ച​രി​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. രാ​വ​ണ​ന് 24 ത​രം വി​മാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്നു. പ​ല ത​ര​ത്തി​ലും പ​ല വ​ലി​പ്പ​ത്തി​ലു​മു​ള്ള​താ​യി​രു​ന്നു അ​വ. മാ​ത്ര​മ​ല്ല രാ​വ​ണ​ന് ല​ങ്ക​യി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും റാ​വു പ​റ​ഞ്ഞു.

പ​ഞ്ചാ​ബി​ലെ ല​വ്‌​ലി പ്രൊ​ഫ​ഷ​ണ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​ന്ത്യ​ന്‍ ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന് തു​ട​ക്ക​മാ​യ​ത്. ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​രു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട് വ്യ​ത്യ​സ്ത​മാ​യ ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​റ് നൊ​ബേ​ല്‍ ജേ​താ​ക്ക​ളു​ള്‍​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ പ്ര​ഗ​ത്ഭ​രാ​യ 30,000 ശാ​സ്ത്ര​ജ്ഞ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ സ​യ​ന്‍​സ് കോ​ണ്‍​ഗ്ര​സ് അ​സോ​സി​യേ​ഷ​ന്‍ എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ത്തി​വ​രു​ന്ന സ​മ്മേ​ള​ന​ത്തി​ന്റെ 106-ാം പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്.

2013ല്‍ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ല്‍ നൊ​ബേ​ല്‍ ക​ര​സ്ഥ​മാ​ക്കി​യ തോ​മ​സ് തോ​മ​സ് സു​ധോ​ഫ്, ര​സ​ത​ന്ത്ര​ത്തി​ല്‍ നൊ​ബേ​ല്‍ നേ​ടി​യ അ​വ്രാം ഹെ​ര്‍​ഷ്‌​കൊ, 2016ല്‍ ​ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ല്‍ നൊ​ബേ​ല്‍ നേ​ടി​യ ഡ​ങ്ക​ല്‍ മൈ​ക്കേ​ല്‍ ഹാ​ല്‍​ഡേ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യാ​ണ് ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​നെ​ത്തു​ന്ന​ത്. ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ ന​ട​ക്കു​ന്ന ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്റെ ഇ​ത്ത​വ​ണ​ത്തെ ആ​പ്ത​വാ​ക്യം 'ഭാ​വി ഇ​ന്ത്യ - ശാ​സ്ത്ര​വും സാ​ങ്കേ​തി​ക വി​ദ്യ​യും' (Future India - Science and Technology) എ​ന്നാ​ണ്.