സാമൂഹ്യമാധ്യമങ്ങളിലെ കുല്‍സിതപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആന്ധ്രാ സര്‍ക്കാരിന്റെ റെഗുലേറ്ററി അഥോറിറ്റി

റെഗുലേറ്ററി അഥോറിറ്റിയുടെ രൂപീകരണത്തിലൂടെ സാമൂഹ്യമാധ്യമങ്ങളിലെ അനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാകും എന്നാണ് ആന്ധ്രാ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിലെ കുല്‍സിതപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആന്ധ്രാ സര്‍ക്കാരിന്റെ റെഗുലേറ്ററി അഥോറിറ്റി

സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സോഷ്യല്‍ മീഡിയ റെഗുലേറ്ററി അഥോറിറ്റിയ്ക്ക് രൂപം നല്‍കാന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് പഠിച്ച് കരട് ചട്ടങ്ങള്‍ക്കു രൂപം നല്‍കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു മുന്‍ ഡിജിപിയേയും നിയമവിദഗ്ധരേയും ചുമതലപ്പെടുത്തി. നിയമമന്ത്രി യനമല രാമകൃഷ്ണഡു ആയിരിക്കും അഥോറിറ്റിയുടെ രൂപകല്‍പനയ്ക്ക് ചുക്കാന്‍ പിടിക്കുക.

ഐറ്റി ആക്റ്റ് 2000 പ്രകാരം സാമൂഹ്യമാധ്യമങ്ങളില്‍ നിയമവിരുദ്ധവും കുറ്റാരോപണം ചെയ്യുന്നതുമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ എഴുതുന്നവരെ നിയമപരമായി രണ്ടായിട്ടാണ് കണക്കാക്കാറുള്ളത്. നെറ്റ് വര്‍ക്ക് സര്‍വീസ് ദാതാക്കള്‍, കണ്ടന്‌റ് സര്‍വീസ് ദാതാക്കള്‍ എന്നിവയാണവ. അങ്ങിനെയുള്ളവരെ നിയമത്തിന്‌റെ കണ്ണില്‍ മദ്ധ്യസ്ഥര്‍ എന്നാണ് കണക്കാക്കപ്പെടുക എന്ന് സൈബര്‍ നിയമവിദഗ്ധര്‍ പറയുന്നു.

'സാമൂഹ്യമാധ്യമങ്ങളില്‍ എഴുതുന്നവര്‍ നിയമം അനുശാസിക്കുന്നതനുസരിച്ച് ജാഗ്രത പുലര്‍ത്തേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളിലെ ഏത് ക്രിമിനല്‍ പ്രവര്‍ത്തനത്തിനും ഇലക്ട്രോണിക് പാദമുദ്ര ഉണ്ടാകും. ആ പ്രവര്‍ത്തി ചെയ്തയാളെ എപ്പോള്‍ വേണമെങ്കിലും തിരിച്ചറിയാനും നിമത്തിനു മുന്നില്‍ എത്തിക്കാനും സാധിക്കും. മദ്ധ്യസ്ഥര്‍ക്കും അനാവശ്യവും ദുരുദ്ദേശപരവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള ബാദ്ധ്യതയുണ്ട്,' ഹൈക്കോടതി വക്കീല് ആയ ചന്തു ശ്രീനിവാസ റാവു പറഞ്ഞു.

റെഗുലേറ്ററി അഥോറിറ്റിയുടെ രൂപീകരണത്തിലൂടെ സാമൂഹ്യമാധ്യമങ്ങളിലെ അനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാകും എ്ന്നാണ് ആന്ധ്രാ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.