മൂന്നാം ലോകമഹായുദ്ധത്തിനു സാധ്യതയെന്ന് ജ്യോതിഷി; പ്രശ്നപരിഹാരത്തിന് ആ​ഗ്രയിൽ യാ​ഗം

മെയ് 13 മുതൽ മൂന്നാം ലോക മഹായുദ്ധം തുടങ്ങുമെന്നാണ് ജ്യോതിഷിയുടെ പ്രവചന. കിഴക്കുനിന്ന് പടിഞ്ഞാറു വരെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ചിത്രം വരിച്ചാണ് ഈ പ്രവചനമെന്നും ഒരു ആണവ യുദ്ധം ഉണ്ടാകുമെന്നുള്ള ഇദ്ദേഹത്തിന്റെ പ്രവചനം ലോകത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും യാഗത്തിനു നേതൃത്വം നൽകിയ പ്രമോദ് ഗൗതം പറഞ്ഞു.

മൂന്നാം ലോകമഹായുദ്ധത്തിനു സാധ്യതയെന്ന് ജ്യോതിഷി; പ്രശ്നപരിഹാരത്തിന് ആ​ഗ്രയിൽ യാ​ഗം

മൂന്നാം ലോകമഹായു​ദ്ധത്തിനു സാധ്യതയെന്നു അമേരിക്കൻ ജ്യോതിഷിയുടെ പ്രവചനം. ഇതോടെ ലോകം യുദ്ധഭീതിയിലായെന്നു പറഞ്ഞ് അതു തടയാൻ യാ​ഗം നടത്തി ഒരു കൂട്ടം ജ്യോതിഷിമാർ.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയം പ്രവചിച്ചയാളാണ് ഈ ജ്യോതിഷിയെന്നും അതുകൊണ്ടുതന്നെ പ്രവചനമെല്ലാം അച്ചട്ടാവുമെനന്നുമാണ് യാ​ഗം നടത്തിയ ജ്യോതിഷിമാരുടെ വാദം. ശാന്തി യജ്ഞം എന്ന പേരിലാണ് ആ​ഗ്രയിൽ യാ​ഗം നടത്തിയത്.

മെയ് 13 മുതൽ മൂന്നാം ലോക മഹായുദ്ധം തുടങ്ങുമെന്നാണ് ജ്യോതിഷിയുടെ പ്രവചന. കിഴക്കുനിന്ന് പടിഞ്ഞാറു വരെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ചിത്രം വരിച്ചാണ് ഈ പ്രവചനമെന്നും ഒരു ആണവ യുദ്ധം ഉണ്ടാകുമെന്നുള്ള ഇദ്ദേഹത്തിന്റെ പ്രവചനം ലോകത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും യാഗത്തിനു നേതൃത്വം നൽകിയ പ്രമോദ് ഗൗതം പറഞ്ഞു.

സെപ്തംബർ‌ വരെ അമേരിക്കക്കു ഗ്രഹനിലയിൽ അനുകൂല സ്ഥിതിയല്ല ഉള്ളത്. ചൊവ്വയുടെ സ്വാധീനത്തിലാണ് ഡൊണാൾഡ് ട്രംപ് ഇപ്പോഴുള്ളതെന്നും പ്രമോദ് ഗൗതം പറയുന്നു. ട്രംപിന്റെ ഭരണത്തിൽ അമേരിക്ക ആക്രമണങ്ങൾ നേരിടേണ്ടിവരും. അതിനാൽ തന്നെ തിരിച്ചടിക്കാൻ അവർ നിർബന്ധിതരാകും. ലോകത്ത് അസ്ഥിരമായ സാഹചര്യമാണുള്ളത്. ആക്രമണങ്ങൾ പലയിടത്തു നിന്നുണ്ടാകുമെന്നും പ്രമോദ് അവകാശപ്പെടുന്നു.

കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പൂർണമായും തകർക്കുമെന്നാണ് പ്രമോദിന്റെ കണ്ടുപിടിത്തം. അതിനാൽ നക്ഷത്രങ്ങളെ പ്രസാദിപ്പിക്കുന്നതിനും യമുനയുടെ അനു​ഗ്രഹങ്ങൾ തേടുന്നതിനുമാണ് ‍‍‍‍‍‍‍ഞങ്ങൾ യാ​ഗം നടത്തിയതെന്നും യമുന യമരാജിന്റെ സഹോദരിയാണെന്നും പ്രമോദ് ഗൗതം അഭിപ്രായപ്പെട്ടു.