മകന്റെ വരുമാനവർധനവിൽ ഒടുവിൽ വായ് തുറന്ന് അമിത് ഷാ: 80 കോടി വിറ്റുവരവിലും 1.5 കോടി നഷ്ടത്തിലായിരുന്നു ജയ് ഷായുടെ കമ്പനി

ജയ് ഷായുടെ കമ്പനി 80 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കിയപ്പോൾ ഒന്നരക്കോടി നഷ്ടം സംഭവിച്ചു. ഇത്രയും വിറ്റുവരവുണ്ടാക്കി എന്നല്ലാതെ കമ്പനിക്ക് ലാഭമൊന്നും ഉണ്ടാക്കാനായില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.

മകന്റെ വരുമാനവർധനവിൽ ഒടുവിൽ വായ് തുറന്ന് അമിത് ഷാ: 80 കോടി വിറ്റുവരവിലും 1.5 കോടി നഷ്ടത്തിലായിരുന്നു ജയ് ഷായുടെ കമ്പനി

മകന്റെ കമ്പനിയുടെ വരുമാനത്തിലെ അവിശ്വസനീയ വർധനവ് സംബന്ധിച്ച് ഒടുവിൽ വായ് തുറന്ന് ബിജെപി അധ്യക്ഷ​ൻ അമിത് ഷാ. ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളിൽ അനധികൃതമായി ഒന്നുമില്ലെന്ന് ഷാ പ്രതികരിച്ചു. ഇന്ത്യ ടുഡേ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ വാദം.

ജയ് ഷായുടെ ബിസിനസ് ഇടപാടിൽ അഴിമതിയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ല. കമ്പനിയുടെ വിറ്റുവരവ് ഒരു കോടിയാണെന്നു പറഞ്ഞാൽ അതിനർത്ഥം ലാഭം ഒരു കോടിയാണെന്നല്ല. ജയ് ഷായുടെ കമ്പനി 80 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കിയപ്പോൾ ഒന്നരക്കോടി നഷ്ടം സംഭവിച്ചു. ഇത്രയും വിറ്റുവരവുണ്ടാക്കി എന്നല്ലാതെ കമ്പനിക്ക് ലാഭമൊന്നും ഉണ്ടാക്കാനായില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.

2014-15 വർഷം കേവലം 50,000 രൂപ മാത്രം വിറ്റുവരവുണ്ടായിരുന്ന ജയ് ഷായുടെ കമ്പനിയുടെ വരുമാനമാണ് കഴിഞ്ഞവർഷം 16000 ഇരട്ടി വർധിച്ചത്. ഇത് വിവാദമായതോടെ ന്യായീകരണവുമായി ബിജെപി നേതാക്കൾ അടക്കമുള്ളവർ നേരത്തെ രം​ഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ വാദം.

ജയ് ഷായുടെ കമ്പനി ചില ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഈടില്ലാത്ത വായ്പ കരസ്ഥമാക്കിയെന്ന ആരോപണവും അമിത് ഷാ നിഷേധിച്ചു. കമ്പനി നടത്തിയ എല്ലാ ഇടപാടുകളും ചെക്കുകള്‍ വഴിയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

മോദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷമാണ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കമ്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ൽ 16,000 മ​ട​ങ്ങ് വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന റിപ്പോർട്ട് ദി വയർ എന്ന ഓൺലൈൻ മാധ്യമം ആണ് പുറത്തുവിട്ടത്. കമ്പ​നി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തിലായിരുന്നു ഈ റിപ്പോർട്ട്.

ജ​യ് ഷാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടെമ്പിൾ എ​ന്‍റ​ർ​പ്രൈ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്ക് 2013ൽ 6,230 ​രൂ​പ​യും 2014ൽ 1,724 ​രൂ​പ​യും നഷ്ടമുണ്ടായിരുന്നു. 2014-15ൽ ​ക​മ്പനി​ക്ക് 50,000 രൂ​പ​യു​ടെ വ​രു​മാ​ന​വും 18,728 രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​യി. എ​ന്നാ​ൽ, 2015-16 ൽ ​ന​ൽ​കി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ കമ്പ​നി​യു​ടെ വി​റ്റു​വ​ര​വ് 80.5 കോ​ടി രൂ​പ​യാ​യി കു​തി​ച്ചു​യ​ർ​ന്നതായി റി​പ്പോ​ർ​ട്ട് പറയുന്നു. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മൊ​ത്ത​വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സാ​ണ് ജ​യ് ഷാ​യും ഭാ​ര്യ സോ​ന ഷാ​യും ഓ​ഹ​രി​യു​ട​മ​ക​ളാ​യ ടെ​മ്പി​ൾ എ​ന്‍റ​ർ​പ്രൈ​സ​സ് ന​ട​ത്തു​ന്ന​ത്.

Read More >>