ഗുജറാത്തിൽ അമിത് ഷായ്ക്ക് മുട്ടയേറ്

അമിത് ഷായുടെ കാറിൽ മുട്ടയേറ് ഏറ്റോയെന്ന് അറിയില്ലെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അവർക്കെതിരേ പ്രതിഷേധിക്കുന്ന രീതിയാണെന്ന് ആന്ദോളൻ അംഗങ്ങൾ പറഞ്ഞു.

ഗുജറാത്തിൽ അമിത് ഷായ്ക്ക് മുട്ടയേറ്

ബിജെപി പ്രസിഡന്റ് അമിത് ഷായുടെ സംഘത്തിനു നേരെ മുട്ടയേറ്. പടിദാർ അനാമത് ആന്ദോളൻ സമിതി അംഗങ്ങളാണ് ആക്രമണം നടത്തിയത്. ഗുജറാത്തിലെ ജുനാഗധ് ജില്ലയിലെ കെഷോദ് പട്ടണത്തിനരികിലായിരുന്നു സംഭവം.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സോംനാഥ് ക്ഷേത്രം സന്ദർശിക്കാനിരിക്കുന്നതിന്റെ മുന്നോടിയായി അമിത് ഷായും കൂട്ടരും അങ്ങോട്ട് പോകുന്ന വഴിയ്ക്കായിരുന്നു ആക്രമണം നേരിടേണ്ടി വന്നത്. ഒരു ഡസനോളം ആന്ദോളൻ സമിതി അംഗങ്ങൾ സൊന്ദാർദാ ഗ്രാമത്തിലെ ബൈപാസ്സ് റോഡിൽ വച്ച് മുട്ടയെറിയുകയായിരുന്നു.

അമിത് ഷായുടെ കാറിൽ മുട്ടയേറ് ഏറ്റോയെന്ന് അറിയില്ലെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അവർക്കെതിരേ പ്രതിഷേധിക്കുന്ന രീതിയാണെന്ന് ആന്ദോളൻ അംഗങ്ങൾ പറഞ്ഞു. ഗുജറാത്തിലെ പടിദാർ സമൂഹം പിന്നോക്കവിഭാഗക്കാരായി സംവരണം വേണമെന്ന് ആവശ്യപ്പെട്ട് വരുന്നുണ്ട്. കഴിഞ്ഞ വർഷം സൂറത്തിൽ ഷാ പങ്കെടുത്ത ചടങ്ങിൽ വച്ചും അവർ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു.

Read More >>