ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്കു താഴുവീഴുന്നു; പുതിയ സർക്കാർ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് അമിത് ഷാ

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലും അറവുശാലകള്‍ അടച്ചുപൂട്ടുമെന്നുള്ള വാഗ്ദാനം ഉണ്ടായിരുന്നു. ഈ തീരുമാനം നടപ്പിലാക്കാനുള്ള നീക്കം ഉടനുണ്ടാകുമെന്നു തന്നെയാണ് അമിത് ഷായുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്കു താഴുവീഴുന്നു; പുതിയ സർക്കാർ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് അമിത് ഷാ

സംസ്ഥാന ഭരണമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ അടച്ചുപൂട്ടാന്‍ നീക്കവുമായി ബിജെപി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുതിയ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലും അറവുശാലകള്‍ അടച്ചുപൂട്ടുമെന്നുള്ള വാഗ്ദാനം ഉണ്ടായിരുന്നു. ഈ തീരുമാനം നടപ്പിലാക്കാനുള്ള നീക്കം ഉടനുണ്ടാകുമെന്നു തന്നെയാണ് അമിത് ഷായുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

പുതിയ സര്‍ക്കാര്‍ രാജ്യത്തെ വികസിത സംസ്ഥാനങ്ങളുടെ മാപ്പില്‍ ഉത്തര്‍പ്രദേശിനെ എത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.