അംബേദ്കറല്ല ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ

ഭരണഘടനാ ശില്‍പ്പിയാകാന്‍ യോഗ്യതയില്ലാതിരുന്ന അംബേദ്കറിനെ ആ സ്ഥാനത്തിനര്‍ഹനാക്കിയത് വോട്ടു ബാങ്ക് രാഷ്ട്രീയമാണെന്നും എംഎല്‍എ പറഞ്ഞു

അംബേദ്കറല്ല ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ

ഡോ. ബി ആര്‍ അംബേദ്കറല്ല ഭരണഘടനാ ശില്‍പ്പിയെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. രാജസ്ഥാനിലെ ഭരത്പൂര്‍ എംഎല്‍എ വിജയ് ബന്‍സാലാണ് രാജ്യം അംബേദ്കറിന്റെ 126ാം ജന്മദിനം ആഘോഷിക്കുന്ന ദിവസം ഈ പ്രസ്താവന നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഭരണഘടനാ ശില്‍പ്പിയാകാന്‍ യോഗ്യതയില്ലാതിരുന്ന അംബേദ്കറിനെ ആ സ്ഥാനത്തിനര്‍ഹനാക്കിയത് വോട്ടു ബാങ്ക് രാഷ്ട്രീയമാണെന്നും വിജയ് ബന്‍സാല്‍ പറഞ്ഞു.

അംബേദ്കര്‍ ബുദ്ധിമാനായ ഒരാളായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബന്‍സാല്‍ പറഞ്ഞു. കൃഷ്ണ നഗര്‍ കോളനിയിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് ഇദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ജാതീയതയ്‌ക്കെതിരെ പോരാടിയ രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പിയും ആദ്യ നിയമമന്ത്രിയുമായിരുന്ന അംബേദ്കറിന്റെ ജന്മദിനം ആഘോഷിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് ഈ പ്രസ്താവന.

ബിജെപി എംഎല്‍എ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നിലപാടാണ് പുറത്തുവന്നതെന്ന് മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട് പ്രതികരിച്ചു.