കക്കൂസിൽ സാനിട്ടറി പാഡ്; വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച അധ്യാപികമാർക്ക് സ്ഥലം മാറ്റം

തിങ്കളാഴ്ചയോടെ വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കക്കൂസിൽ സാനിട്ടറി പാഡ്; വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച അധ്യാപികമാർക്ക് സ്ഥലം മാറ്റം

കക്കൂസിൽ സാനിട്ടറി പാഡ് കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച അധ്യാപികമാർക്ക് സ്ഥലം മാറ്റം. ഛണ്ഡീഗഢിലെ ഫാസിൽക ജില്ലയിലുള്ള സർക്കാർ സ്കൂളിലെ അധ്യാപികമാരെയാണ് സ്ഥലം മാറ്റിയത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് സ്ഥലം മാറ്റാനുള്ള നിർദ്ദേശം നൽകിയത്.

ശനിയാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ചയോടെ വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.

ഏത് കുട്ടിയാണ് സാനിട്ടറി പാഡ് ധരിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനായാണ് അധ്യാപികമാർ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ചത്. കുറച്ചു പെൺകുട്ടികൾ കരഞ്ഞു കൊണ്ട് അധ്യാപികമാർ തങ്ങളുടെ വസ്ത്രമഴിച്ചു എന്ന് പരാതി പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

Story by
Read More >>