അലിമുദ്ദീന്‍ കൊലപാതകക്കേസിലെ സാക്ഷിയുടെ ഭാര്യ കോടതി പരിസരത്ത് കൊല്ലപ്പെട്ടു; ഗോസംരക്ഷക ഗുണ്ടകള്‍ക്കെതിരെ സാക്ഷി പറയാന്‍ സാധിച്ചില്ല

തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാതെയാണ് അലിമുദ്ദീന്‍റെ കൊലപാതകക്കേസിലെ സാക്ഷി ജലീല്‍ കോടതിയിലെത്തിയത്. കാര്‍ഡ് എടുക്കാനായി അലീമുദ്ദീന്‍റെ സഹോദരി കൂടിയായ തന്‍റെ ഭാര്യ ജുലേഖയെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ജുലേഖ സഞ്ചരിച്ച അലിമുദ്ദീന്‍റെ മകന്‍ ഷഹ്സാദിന്‍റെ ബെെക്കിനെ കോടതി പരിസരത്തുവെച്ച് തന്നെ മറ്റൊരു ബെെക്ക് ഇടിക്കുകയായിരുന്നു.

അലിമുദ്ദീന്‍ കൊലപാതകക്കേസിലെ സാക്ഷിയുടെ ഭാര്യ കോടതി പരിസരത്ത് കൊല്ലപ്പെട്ടു; ഗോസംരക്ഷക ഗുണ്ടകള്‍ക്കെതിരെ സാക്ഷി പറയാന്‍ സാധിച്ചില്ല

ജാര്‍ഖണ്ഡിലെ രാംഗറില്‍ ജൂണ്‍ 29ന് ബീഫ് കടത്തി എന്നാരോപിച്ച് ഗോസംരക്ഷക ഗുണ്ടകള്‍ കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയുടെ കൊലപാതകത്തിന് സാക്ഷിയായ ജലീലിന്റെ ഭാര്യ ജുലേഖ കൊല്ലപ്പെട്ടു. കോടതി കേസ് പരിഗണിക്കുന്ന ദിവസം സാക്ഷി പറയാനെത്തിയ ജലീലിനൊപ്പം വന്നതായിരുന്നു അലിമുദ്ദീന്റെ സഹോദരി കൂടിയാണ് ജുലേഖ.


ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ കത്തിച്ച വാന്‍കോടതിയിലെത്തിയ ജലീല്‍ അന്‍സാരി തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരുന്നില്ല. അലീമുദ്ദീന്റെ മകന്‍ ഷഹ്‌സാദ് അന്‍സാരിയുടെ ബൈക്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അജ്ഞാതരായ രണ്ടുപേരുടെ ബൈക്ക് ജുലേഖ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചത്. ജുലേഖ തല്‍ക്ഷണം മരിച്ചു. ഷഹ്സാദിന് പരിക്കുകളുണ്ട്.

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്. അന്‍സാരിയുടെ വാനും ഇവര്‍ കത്തിച്ചുകളഞ്ഞിരുന്നു. 12ലേറെ പേരടങ്ങുന്ന സംഘമാണ് അലിമുദ്ദീനെ ആക്രമിച്ചത്. പ്രാദേശിക ബിജെപി യൂണിറ്റിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞു. പന്ത്രണ്ടിലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു.Read More >>