യുപിയിൽ എസ്‌പി-കോൺ​ഗ്രസ് സഖ്യം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ അധികാരം നഷ്ടമായതിനു ശേഷം ഭാവിയിലെ രാഷ്ട്രീയ സഖ്യത്തെ പറ്റി അഖിലേഷ് ആദ്യമായാണു പ്രതികരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്‌പി - കോണ്‍ഗ്രസ്‌ സഖ്യം ശക്തമായി മുന്നോട്ടുപോവുമെന്നും യുപിയിലെ ഒറൈയിൽ നടന്ന ഒരു ചടങ്ങിൽ അഖിലേഷ് വ്യക്തമാക്കി

യുപിയിൽ എസ്‌പി-കോൺ​ഗ്രസ് സഖ്യം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് അഖിലേഷ് യാദവ്

യുപിയിലെ സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ്‌ (ഐ) സഖ്യം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മാറ്റമില്ലാതെ തുടരുമെന്ന് എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‍ഉത്തർപ്രദേശിലെ അധികാരം നഷ്ടമായതിനു ശേഷം ഭാവിയിലെ രാഷ്ട്രീയ സഖ്യത്തെ പറ്റി അഖിലേഷ് ആദ്യമായാണു പ്രതികരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്‌പി - കോണ്‍ഗ്രസ്‌ സഖ്യം ശക്തമായി മുന്നോട്ടുപോവുമെന്നും യുപിയിലെ ഒറൈയിൽ നടന്ന ഒരു ചടങ്ങിൽ അഖിലേഷ് വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പിതാവും എസ്‌പിയുടെ മുതിർന്ന നേതാവുമായ മുലായംസിങ് യാദവിന്റെ നിലപാടിനെ എതിർത്താണ് അഖിലേഷ് രംഗത്തുവന്നത്. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നതാണു തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു കാരണമെന്നു മുലായം സിങ് യാദവ് രണ്ടുദിവസം മുമ്പു പ്രസ്താവിച്ചിരുന്നു.

ഇതിനു മറുപടിയായാണ് അഖിലേഷ് സമാജ്‌വാദി പാർട്ടിയുടെ തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതു സംബന്ധിച്ച വിഷയത്തിലാണു മുലായവും അഖിലേഷും തമ്മില്‍ അകന്നത്.