എന്റെ രാഷ്ട്രീയ ജീവിതം തകര്‍ത്ത അഖിലേഷ് ശിവ്പാല്‍ യാദവിനെ പുറത്താക്കിയതില്‍ എന്താണ് അത്ഭുതം: മകനെതിരെ കടുത്ത വിമര്‍ശനവുമായി മുലായം സിംഗ്

സമാജ്‌വാദി പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ അഖിലേഷ് യാദവിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്.

എന്റെ രാഷ്ട്രീയ ജീവിതം തകര്‍ത്ത അഖിലേഷ് ശിവ്പാല്‍ യാദവിനെ പുറത്താക്കിയതില്‍ എന്താണ് അത്ഭുതം: മകനെതിരെ കടുത്ത വിമര്‍ശനവുമായി മുലായം സിംഗ്

മകന്‍ അഖിലേഷ് യാദവിനെതിരെ കടുത്ത വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് രംഗത്തെത്തി. തന്നെ പുകച്ചുപുറത്തുചാടിച്ച അഖിലേഷ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശിവ്പാല്‍ യാദവിനെ പുറത്താക്കിയതില്‍ എന്താണ് അത്ഭുതമെന്ന് അദ്ദേഹം ചോദിച്ചു.

മെയ്ന്‍പുരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം അഖിലേഷിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്. സമാജ്‌വാദി പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ അഖിലേഷ് യാദവിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്.

പിതാവിന്റെ ഉപദേശം സ്വീകരിക്കാതെ കോണ്‍ഗ്രസിനൊപ്പം മത്സരിച്ചതിന്റെ പേരില്‍ അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കടുത്ത വിമര്‍ശനത്തിനാണ് വിധേയനായിക്കൊണ്ടിരിക്കുന്നത്. നേരത്തെ പാര്‍ട്ടിയിലെ ഒന്നാമനാകാനായി അഖിലേഷും അമ്മാവന്‍ ശിവ്പാല്‍ യാദവും തമ്മില്‍ മത്സരമുണ്ടായിരുന്നു. ഇതില്‍ മുലായത്തിന്റെ പിന്തുണ ശിവ്പാല്‍ യാദവിനായിരുന്നു.