എ​യ​ർ മാ​ർ​ഷ​ൽ അ​ർ​ജ​ൻ സിങ് അ​ന്ത​രി​ച്ചു

പാകിസ്താനെതിരായ 1965-ലെ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മാര്‍ഷല്‍ അര്‍ജന്‍ സിങായിരുന്നു . വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ 'മാര്‍ഷല്‍ ഓഫ് ദി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്' ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് അര്‍ജന്‍ സിങ്. കരസേനയിലെ ഫീല്‍ഡ് മാര്‍ഷല്‍ പദവിക്ക് തുല്യമായ പഞ്ചനക്ഷത്ര റാങ്കാണിത്. അ​ദ്ദേ​ഹ​ത്തി​ന് പ​ത്മ​വി​ഭൂ​ഷ​ൺ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

എ​യ​ർ മാ​ർ​ഷ​ൽ അ​ർ​ജ​ൻ സിങ് അ​ന്ത​രി​ച്ചു

ഇ​ന്ത്യ​ൻ വ്യോ​മ സേ​നാ എ​യ​ർ മാ​ർ​ഷ​ൽ അ​ർ​ജ​ൻ സിങ് (98) അ​ന്ത​രി​ച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാകിസ്താനെതിരായ 1965-ലെ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മാര്‍ഷല്‍ അര്‍ജന്‍ സിങായിരുന്നു . വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ 'മാര്‍ഷല്‍ ഓഫ് ദി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്' ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് അര്‍ജന്‍ സിങ്. കരസേനയിലെ ഫീല്‍ഡ് മാര്‍ഷല്‍ പദവിക്ക് തുല്യമായ പഞ്ചനക്ഷത്ര റാങ്കാണിത്. അ​ദ്ദേ​ഹ​ത്തി​ന് പ​ത്മ​വി​ഭൂ​ഷ​ൺ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

2002 ജ​നു​വ​രി​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ർ​ജ​ൻ സിങിന് 'മാ​ർ​ഷ​ൽ ഓ​ഫ് ദി ​എ​യ​ര്‍​ഫോ​ഴ്സ്'​പ​ദ​വി ന​ൽ​കി​യ​ത്. വ്യോ​മ​സേ​ന​യി​ലെ സ​ർ​വീ​സ്‌ കാ​ല​ത്തെ മി​ക​വു പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. ഇ​തോ​ടെ വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ഫൈ​വ് സ്റ്റാ​ർ ഓ​ഫീ​സ​റാ​യി അ​ദ്ദേ​ഹം. പ​ത്തൊ​ൻ​പ​താം വ​യ​സി​ൽ ആ​ർ​എ​എ​ഫി​ൽ പൈ​ല​റ്റ് ട്രെ​യി​നി​യാ​യാ​ണ് അ​ർ​ജ​ൻ സിങ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. 1964ൽ ​വ്യോ​മ​സേ​ന​യു​ടെ ത​ല​വ​നാ​യി.

1965 ലെ ​ഇ​ന്ത്യ-​പാ​ക് യു​ദ്ധ​ത്തി​ൽ 1964ൽ ​അ​ർ​ജ​ൻ സിങ് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. അ​ന്ന് 44 വ​യ​സു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി.

Read More >>