എയര്‍ ഇന്ത്യ അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു

ജൂലൈ ഏഴ് മുതല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കാണ് വിമാനം സര്‍വീസ് നടത്തുക. 238 സീറ്റുകളുള്ള ബോയിംഗ് 777-200 എല്‍ ആര്‍ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ 195 സീറ്റുകളാണുണ്ടാകുക.

എയര്‍ ഇന്ത്യ അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ ഇന്നലെ ഉദ്ഘാടനം ചെയ്തു. ജൂലൈ ഏഴിനാണ് ഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള ആദ്യ സര്‍വീസ് നടക്കുക. ആഴ്ചയില്‍ മൂന്ന് ദിവസം വീതമായിരിക്കും ബോയിംഗ് 777-200 എല്‍ ആര്‍ വിമാനം സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ച്ച് 27 മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. നാലിലൊന്ന് സീറ്റുകളും നിലവില്‍ ബുക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു. ''80 സീറ്റുകള്‍ നിലവില്‍ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 238 സീറ്റുകളുള്ള വിമാനത്തില്‍ എട്ട് ഫസ്റ്റ് ക്ലാസ്, 35 ബിസിനസ് ക്ലാസ്, 195 ഇക്കണോമി ക്ലാസ് സീറ്റുകളാണുള്ളത്'' വക്താവ് പറയുന്നു.