ജീവനക്കാരനെ ചെരുപ്പിനടിച്ച ശിവസേനാ എംപി എയർ ഇന്ത്യയുടെ കരിമ്പട്ടികയിൽ

സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനെത്തുടർന്നാണ് മഹാരാഷ്ട്രയിലെ ഒസ്മാനാബാദിൽ നിന്നുള്ള എംപി കൂടിയായ രവീന്ദ്ര ഗെയ്ക്ക്‌വാദ് എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചത്. ആദ്യമായാണ് എയർ ഇന്ത്യ ഒരു യാത്രക്കാരനെ കരിമ്പട്ടികയിൽ പെടുത്തുന്നത്.

ജീവനക്കാരനെ ചെരുപ്പിനടിച്ച ശിവസേനാ എംപി എയർ ഇന്ത്യയുടെ കരിമ്പട്ടികയിൽ

ജീവനക്കാരനെ ചെരിപ്പിനടിച്ച ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർ ഇന്ത്യ കരിമ്പട്ടികയിൽ പെടുത്തി. ഇതോടെ രവീന്ദ്ര ഗെയ്ക്ക്‌വാദിനു എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ കഴിയില്ല. എന്നാൽ എത്ര കാലത്തേക്കാണ് വിലക്കെന്ന് വ്യക്തമല്ല.

സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനെത്തുടർന്നാണ് മഹാരാഷ്ട്രയിലെ ഒസ്മാനാബാദിൽ നിന്നുള്ള എംപി കൂടിയായ രവീന്ദ്ര ഗെയ്ക്ക്‌വാദ് എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചത്. സംഭവം നടന്നയുടൻ തന്നെ എയർ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അന്താരാഷ്ട്ര - ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനികൾ അക്രമകാരികളായ യാത്രക്കാരെ കരിമ്പട്ടികയിൽ പെടുത്തി യാത്ര നിഷേധിക്കാറുണ്ട്. എന്നാൽ എയർ ഇന്ത്യ ഇതാദ്യമായാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. ഏതായാലും എയർ ഇന്ത്യയുടെ കരിമ്പട്ടികയിൽ കയറിയ ആദ്യ വ്യക്തി എന്ന 'ബഹുമതി' രവീന്ദ്ര ഗെയ്ക്ക്‌വാദിന് സ്വന്തം.