സ്വവർഗാനുരാഗികൾക്ക് സേനയിൽ സ്ഥാനമില്ലെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്

സൈന്യം സുപ്രീംകോടതിയുടെ മുകളിൽ അല്ലെങ്കിലും ഇത്തരം കാര്യങ്ങൾക്ക് സൈന്യത്തിനുള്ളിൽ സ്ഥാനമില്ലെന്നാണ് കരസേന മേധാവി റാവത്ത് പറയുന്നത്.

സ്വവർഗാനുരാഗികൾക്ക് സേനയിൽ സ്ഥാനമില്ലെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്

കരസേന തികച്ചും യാഥാസ്ഥിതികമായ ഇടം ആണെന്നും അവിടെ സ്വവർഗാനുരാഗികൾക്ക് ഇടമില്ലെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്.കഴിഞ്ഞവർഷം സുപ്രീംകോടതി സ്വവർഗ്ഗാനുരാഗം നിയമ വിധേയമാക്കിയിരുന്നു.

എന്നാൽ സൈന്യം സുപ്രീംകോടതിയുടെ മുകളിൽ അല്ലെങ്കിലും ഇത്തരം കാര്യങ്ങൾക്ക് സൈന്യത്തിനുള്ളിൽ സ്ഥാനമില്ലെന്നാണ് കരസേന മേധാവി റാവത്ത് പറയുന്നത്.

"നമ്മൾ ആധുനിക വൽക്കരിക്കപ്പെട്ടവരോ പാശ്ചാത്യവൽക്കരിക്കപ്പെട്ടവരോ അല്ല. എൽജിബിടി വിഷയങ്ങൾ ഞങ്ങൾക്ക് സ്വീകാര്യമല്ല" - ബിപിൻ റാവത്ത് പറയുന്നു

ഇത്തരം വിഷയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ആർമി ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും റാവത്ത് പറഞ്ഞു.

സ്വർഗാനുരാഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ കാലഹരണപ്പെട്ട വകുപ്പായ ഐപിസി 377 സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇന്ത്യയിലെ എൽജിബിടി കമ്മ്യൂണിറ്റി ഇതിനെ വാഴ്ത്തിയത് ഇന്ത്യൻ നിയമ ചരിത്രത്തിലെ നാഴികക്കല്ലാണ് എന്നാണ്. എന്നാൽ ഈ മാറ്റം ഇന്ത്യൻ സേനകളിൽ സേവനമനുഷ്ഠിക്കുന്ന മിക്ക ലഭ്യമല്ല എന്നാണ് സത്യം. ഇന്ത്യൻ പ്രതിരോധ സേനയുടെ മൂന്ന് മൂന്നു വിഭാഗങ്ങളെ നിയന്ത്രിക്കുന്ന നിയമപ്രകാരം സ്വവർഗാനുരാഗം ശിക്ഷാർഹമായ കുറ്റമാണ്.

നേരത്തെ സ്ത്രീകൾ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ യോഗ്യരല്ല എന്ന് സേനാ മേധാവി ബിപിൻ രാവത്ത് പറഞ്ഞത് വിവാദമായിരുന്നു.സ്ത്രീകൾക്ക്‌ കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ഇവർ വസ്ത്രം മാറുമ്പോൾ പുരുഷ സൈനികർ ഒളിഞ്ഞു നോക്കുമെന്നും അത് സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും എന്നുമാണ് - റാവത്ത് ഇതിന് കാരണം പറഞ്ഞത്.

സൈന്യത്തിൻറെ രാഷ്ട്രത്തോടുള്ള വാർഷിക അഭിസംബോധനയ്ക്ക് ഇടയിലാണ് ഈ പരാമർശം നടത്തിയത്.