മുസഫർന​ഗർ കലാപം: ബിജെപി നേതാക്കൾ പ്രതികളായ കേസുകൾ പിൻവലിക്കാൻ ആദിത്യനാഥ് സർക്കാർ തീരുമാനം

നേ​ര​ത്തെ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത 125 കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ തേ​ടി​യി​രു​ന്നു.

മുസഫർന​ഗർ കലാപം: ബിജെപി നേതാക്കൾ പ്രതികളായ കേസുകൾ പിൻവലിക്കാൻ ആദിത്യനാഥ് സർക്കാർ തീരുമാനം

2013ലെ മുസഫർന​ഗർ കലാപവുമായി ബന്ധപ്പെട്ട് ബിജെപി-സംഘപരിവാർ നേതാക്കളായ 18 കേസുകൾ പിൻവലിക്കാൻ ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം. യുപിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെ ജെ സിങ് മുസഫർന​ഗർ ജില്ലാ മജിസ്ട്രേറ്റ് രാജീവ് ശർമയ്ക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകി.

ഇതനുസരിച്ച് കേസ് പിൻവലിക്കാനുള്ള അനുമതി തേടി അധികൃതർ കോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു. ഐ​പി​സി​യി​ലെ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ പ്ര​കാ​രം ഫ​യ​ൽ ചെ​യ്ത കേ​സു​ക​ളാ​ണ് പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. നി​ര​വ​ധി ബിജെപി- സംഘപരിവാർ നേ​താ​ക്ക​ളാണ് ഈ ​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടുള്ളത്. എംപി​മാ​രാ​യ സ​ഞ്ജീ​വ് ബ​ല്യാ​ൺ, ഭാ​ര​തേ​ന്ദ്ര സിങ്, എംഎ​ൽ​എ​മാ​രാ​യ സം​ഗീ​ത് സോം, ​ഉ​മേ​ഷ് മാ​ലി​ക്ക് ഉൾപ്പെടെയുള്ളവർ പ്രതികളായ കേസുകളാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നേ​ര​ത്തെ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത 125 കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ തേ​ടി​യി​രു​ന്നു. ഇ​തി​ൽ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യും ആ​രാ​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. 2013 ആ​ഗ​സ്റ്റ്, സെ​പ്തംബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ലാ​പ​ത്തി​ൽ 62 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 50,000ത്തോ​ളം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​വു​ക​യും ചെ​യ്തി​രു​ന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാ​ഗവും മുസ്ലിങ്ങളായിരുന്നു.

ക​ലാ​പക്കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ യു​പി സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സേ​ന​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​ൽ 175 കേ​സു​ക​ളി​ൽ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ 6,869 പേ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും 1,480 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. തെ​ളി​വി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ 54 കേ​സു​ക​ളി​ലെ 418 പേ​രെ വെ​റു​തെ വി​ട്ടി​രു​ന്നു.