13 കോടി ജനങ്ങളുടെ ആധാർ വിവരങ്ങൾ ചോർന്നു

ക്ഷേമ പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്താനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുംവേണ്ടി തയ്യാറാക്കിയ വെബ്സൈറ്റുകള്‍വഴിയാണ് ചോര്‍ച്ച. തൊഴിലുറപ്പ് പദ്ധതിയുടെ വെബ്സൈറ്റ് അടക്കമുള്ളവയിലൂടെയാണ് വിവരങ്ങള്‍ പരസ്യമായത്.

13 കോടി ജനങ്ങളുടെ ആധാർ വിവരങ്ങൾ ചോർന്നു

13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെയും കീഴിലുള്ള നാല് വെബ്‌സൈറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 10 കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്.

ക്ഷേമ പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്താനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുംവേണ്ടി തയ്യാറാക്കിയ വെബ്സൈറ്റുകള്‍വഴിയാണ് ചോര്‍ച്ച. തൊഴിലുറപ്പ് പദ്ധതിയുടെ വെബ്സൈറ്റ് അടക്കമുള്ളവയിലൂടെയാണ് വിവരങ്ങള്‍ പരസ്യമായത്. ആധാര്‍ നമ്പര്‍, ജാതി, മതം, മേല്‍വിലാസം, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആര്‍ക്കും ലഭ്യമാകും വിധമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചില വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Story by
Read More >>