വണ്ടിയോടിക്കണോ, ആധാര്‍ കാര്‍ഡ് എടുത്തോളൂ!

ഒന്നില്‍ കൂടുതല്‍ ലൈസന്‍സുകള്‍ എടുക്കുന്നത് തടയാനാണ് പുതിയ നീക്കം എന്നറിയുന്നു. വ്യാജതിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് ഇതോടെ അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

വണ്ടിയോടിക്കണോ, ആധാര്‍ കാര്‍ഡ് എടുത്തോളൂ!

ആധാര്‍ കാര്‍ഡ് സമസ്തമേഖലകളിലും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സിലാണ് ഏറ്റവും പുതിയ പിടി. പുതിയ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനും നിലവിലുള്ളവ പുതുക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

ഒന്നില്‍ കൂടുതല്‍ ലൈസന്‍സുകള്‍ എടുക്കുന്നത് തടയാനാണ് പുതിയ നീക്കം എന്നറിയുന്നു. വ്യാജതിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് ഇതോടെ അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

ഒക്ടോബര്‍ മുതല്‍ പുതിയ നടപടി നിലവില്‍ വരുത്താനാണ് പദ്ധതിയെന്നറിയുന്നു. അതിനായുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം.

Read More >>