ശ്രീകാന്തുമായും എആർ മുരുഗദോസുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്; ശ്രീറെഡ്ഢിയുടെ വെളിപ്പെടുത്തലിൽ വിറച്ച് സിനിമാലോകം

ഗജിനി, ഏഴാം അറിവ്, കത്തി, രാജാ റാണി, തുപ്പാക്കി തുടങ്ങിയ ഒട്ടനവധി മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ മുൻനിര സംവിധായകൻ മുരുഗദോസിനെതിരെയുള്ള ആരോപണം പെട്ടെന്ന് കെട്ടടങ്ങില്ല എന്നുറപ്പാണ്.

ശ്രീകാന്തുമായും എആർ മുരുഗദോസുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്; ശ്രീറെഡ്ഢിയുടെ വെളിപ്പെടുത്തലിൽ വിറച്ച് സിനിമാലോകം

സിനിമയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നഗ്നയായി പ്രതിഷേധിച്ച ശ്രീറെഡ്ഢിയുടെ പുതിയ പരാമർശത്തിൽ സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്. സംവിധായകൻ എആർ മുരുഗദോസുമായും നടൻ ശ്രീകാന്തുമായും താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നതാണ് നടിയുടെ പരാമർശം.

തമിഴ് ലീക്ക് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഫേസ്ബുക്കിലൂടെയാണ് ശ്രീ റെഡ്ഢി രംഗത്ത് വന്നിരിക്കുന്നത്. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ കണ്ടത് മുരുകദാസിന് ഓര്‍മ്മയുണ്ടോ എന്ന് ശ്രീറെഡ്ഢി ചോദിക്കുന്നു. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ അവിടെവെച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തങ്ങൾ കണ്ടു എന്നും ശ്രീറെഡ്ഡി കുറിച്ചു. മുരുകദാസിനെതിരായ 90 ശതമാനം തെളിവുകളും തന്‍റെ കൈയ്യില്‍ ഉണ്ടെന്നും അവർ വെളിപ്പെടുത്തി.തമിഴ് നടൻ ശ്രീകാന്തുമായി 5 വർഷം മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കാര്യമാണ് ശ്രീറെഡ്ഢി പറഞ്ഞത്. ഹൈദരാബാദിലെ പാർക്ക് ഹോട്ടലിൽ സെലിബ്രിറ്റി ക്രിക്കറ്റ് പാർട്ടി നടക്കുന്നതിനിടെ കണ്ടത് ഓർമ്മിക്കുന്നു എന്ന് അവർ ചോദിക്കുന്നു. 'അന്ന് നീ വദനസുരതം ചെയ്തത് ഞാൻ നന്നായി ഇഷ്ടപ്പെട്ടിരുന്നു. ക്ലബിൽ ഡാൻസ് ചെയ്യുന്നതിനിടെ സിനിമയിൽ എനിക്കൊരു വേഷം നൽകാമെന്നും പറഞ്ഞിരുന്നു. ഓർമ്മയുണ്ടോ?'- ശ്രീറെഡ്ഢി ചോദിക്കുന്നു.കാസ്റ്റിങ് കൗച്ചിനെതിരെ നടത്തിയ പ്രതിഷേധങ്ങൾക്കു ശേഷം ശ്രേറെഡ്ഢി അടുത്തയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. ഗജിനി, ഏഴാം അറിവ്, കത്തി, രാജാ റാണി, തുപ്പാക്കി തുടങ്ങിയ ഒട്ടനവധി മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ മുൻനിര സംവിധായകൻ മുരുഗദോസിനെതിരെയുള്ള ആരോപണം പെട്ടെന്ന് കെട്ടടങ്ങില്ല എന്നുറപ്പാണ്. സിനിമയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ലോകം മുഴുവൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ശ്രീറെഡ്ഢിയുടെ ഈ വെളിപ്പെടുത്താലെന്നതും ശ്രദ്ധേയമാണ്.
Read More >>