തുടയെ ട്രോളിയ മോദി ഭക്തര്‍ക്ക് അമ്മയുടെ മുട്ടു കൊണ്ട് പ്രിയങ്കയുടെ മറുപടി

ഒരു വലിയ നേതാവിനെ കാണുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നായിരുന്നു പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റുകള്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നിലാണ് നിങ്ങള്‍ ഇരിക്കുന്നതെന്നും കാലെങ്കിലും മറച്ചുവച്ച് ഇരുന്നുകൂടെ എന്നും ചോദ്യങ്ങളുയര്‍ന്നു...

തുടയെ ട്രോളിയ മോദി ഭക്തര്‍ക്ക് അമ്മയുടെ മുട്ടു കൊണ്ട് പ്രിയങ്കയുടെ മറുപടി

കഴിഞ്ഞ ദിവസം ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദറശിച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വസ്ത്ര രീതിയെ വിമര്‍ശിച്ചു മോദി ഭക്തര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കു മുന്നില്‍ കാലിന്‍മേല്‍ കാൽ കയറ്റിവച്ചിരുന്നതിനെയും പലരും ചോദ്യം ചെയ്തു. എന്നാല്‍ അതിനെല്ലാം ഒരൊറ്റ ചിത്രത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് പ്രിയങ്ക.

ബെര്‍ലിനില്‍ പുതിയ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രമോഷന് എത്തിയപ്പോഴാണ് നടി പ്രധാനമന്ത്രിയെ കാണാനിടയായത്. മോദിയുമായുളള കൂടിക്കാഴ്ചയുടെ ചിത്രം പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയിരുന്നു. തനിക്കൊപ്പം അല്‍പനേരം ചെലവഴിക്കാനും സംസാരിക്കാനും തയാറായ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രിയങ്ക ചിത്രം പോസ്റ്റ് ഇട്ടത്.


എന്നാല്‍ അതിനുപിറകേ കൂടിക്കാഴ്ചയില്‍ പ്രിയങ്ക ധരിച്ച വസ്ത്രത്തിനെതിരെ വലിയ വിമര്‍ശനവുമായി മോദി ഭക്തര്‍ രംഗത്തെത്തുകയായിരുന്നു. ഒരു വലിയ നേതാവിനെ കാണുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നായിരുന്നു പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റുകള്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നിലാണ് നിങ്ങള്‍ ഇരിക്കുന്നതെന്നും കാലെങ്കിലും മറച്ചുവച്ച് ഇരുന്നുകൂടെ എന്നും ചോദ്യങ്ങളുയര്‍ന്നു.

കുട്ടിയുടുപ്പ് ധരിച്ച് പ്രധാനമന്ത്രിക്കു മുന്നില്‍ കാലിന്മേല്‍ കാലും കയറ്റിയിരുന്ന പ്രിയങ്കയ്ക്ക് മര്യാദ ഇല്ലെന്നും പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമായിരുന്നും പ്രഖ്യാപിച്ച് പ്രിയങ്കയ്‌ക്കെതിരെ മോദി ഭക്തര്‍ രംഗത്തെത്തി. മിനി സ്‌കര്‍ട്ട് ധരിക്കുന്നവര്‍ ഇരിക്കേണ്ട രീതിയില്‍ തന്നെയാണ് പ്രിയങ്ക ഇരുന്നതെന്നുള്ള വാദമുയര്‍ത്തി പ്രതിരോധവുമായി പ്രിയങ്ക ആരാധകരും രംഗത്തെത്തിയിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ കമന്റുകളോട് പ്രതികരിക്കാന്‍ പ്രിയങ്ക തയാറായില്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലെ പുതിയ പോസ്റ്റ് വിമര്‍ശകര്‍ക്കുള്ള മറുപടിയായാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്.തന്റെ അമ്മ മധു ചോപ്രയ്ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് പ്രിയങ്ക ട്രോളന്മാര്‍ക്ക് മറുപടി നല്‍കിയത്. ചിത്രത്തില്‍ പ്രിയങ്കയും അമ്മയും കാലുകള്‍ കാണുന്ന വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. 'ലെഗ്‌സ് ഫോര്‍ ഡെയ്‌സ്' എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്‍കിയ അടിക്കുറിപ്പ്. വിമര്‍ശിച്ചവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയായിത്തന്നെ ഈ പോസ്റ്റിനെ സോഷ്യല്‍മീഡിയ വ്യാഖ്യാനിക്കുന്നുണ്ട്.