ഞങ്ങൾ വെറും ഇന്ത്യാക്കാരാണ് ബിജെപീ, ജീവിക്കാനനുവദിക്കൂ – നടൻ സിദ്ധാർഥ് ട്വിറ്ററിൽ

പ്രിയ ബിജെപി നിങ്ങള്‍ക്ക് അധികാരമുണ്ട്. ഇന്ത്യയെ മുന്നോട്ട് നയിക്കൂ. ജനങ്ങളുടെ സ്വകാര്യതാല്പര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ. ഈ ഹിന്ദുരാജ്യം എന്ന കഥനം നിര്‍ത്തൂ. ഞങ്ങള്‍ അതിനേക്കാള്‍ മെച്ചമാണ് - ഒരു ട്വീറ്റില്‍ സിദ്ധാര്‍ഥ് എഴുതി.

ഞങ്ങൾ വെറും ഇന്ത്യാക്കാരാണ് ബിജെപീ, ജീവിക്കാനനുവദിക്കൂ – നടൻ സിദ്ധാർഥ് ട്വിറ്ററിൽ

കൃഷിയാവശ്യത്തിനുള്ള കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് തടയിട്ടു കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരേ എതിര്‍പ്പുകളും തര്‍ക്കങ്ങളും ഇപ്പോഴും പുരോഗമിക്കുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലാണ് കൂടുതലും ബഹളങ്ങള്‍ നടക്കുന്നതും.


തന്റെ രാഷ്ട്രീയനിലപാടുകളും അഭിപ്രായങ്ങളും ട്വിറ്ററിലൂടെ തുറന്നെഴുതുന്ന നടനാണ് സിദ്ധാര്‍ഥ്. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി നയത്തിനെപ്പറ്റിയും അദ്ദേഹം എഴുതാതിരുന്നില്ല. പ്രിയ ബിജെപി നിങ്ങള്‍ക്ക് അധികാരമുണ്ട്. ഇന്ത്യയെ മുന്നോട്ട് നയിക്കൂ. ജനങ്ങളുടെ സ്വകാര്യതാല്പര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ. ഈ ഹിന്ദുരാജ്യം എന്ന കഥനം നിര്‍ത്തൂ. ഞങ്ങള്‍ അതിനേക്കാള്‍ മെച്ചമാണ് - ഒരു ട്വീറ്റില്‍ സിദ്ധാര്‍ഥ് എഴുതി.കന്നുകാലി കച്ചവടത്തെപ്പറ്റി നേരിട്ടും വിമര്‍ശനം തൊടുക്കുന്നുണ്ട് അദ്ദേഹം. കന്നുകാലി ചന്തയെക്കുറിച്ചുള്ള ലഹളകള്‍ അനാവശ്യവും ജനങ്ങളെ ധ്രുവീകരിക്കുന്നതുമാണ്. സംസ്ഥാനസര്‍ക്കാര്‍ കശാപ്പ് അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്യട്ടെ. കേന്ദ്രം ഇടപെടേണ്ട എന്നാണ് നേരിട്ടുള്ള പ്രതികരണം.
ബിജെപി സര്‍ക്കാരിന്റെ വര്‍ഗിയ രാഷ്ട്രീയത്തിനേയും സിദ്ധാര്‍ഥ് ആക്രമിക്കുന്നുണ്ട്. ഞങ്ങളില്‍ അധികവും ഭക്തരോ ഇടതുപക്ഷക്കാരോ വേറെയേതെങ്കിലും തരത്തിലുള്ള മോശക്കാരോ അല്ല. ഞങ്ങള്‍ വെറും ഇന്ത്യാക്കാരാണ്. ജീവിക്കാനനുവദിക്കൂ. വെറുപ്പ് അവസാനിപ്പിക്കൂ എന്ന് അദ്ദേഹം തുറന്നെഴുതുന്നു.