നടന്‍ സച്ചിന്‍ ജോഷി വിജയ് മല്യയുടെ 73 കോടിയുടെ ഗോവയിലെ വീട് ലേലത്തില്‍ പിടിച്ചു

എസ്ബിഐ അടക്കമുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ലേലത്തിന് നേതൃത്വം നല്‍കിയത്.

നടന്‍ സച്ചിന്‍ ജോഷി വിജയ് മല്യയുടെ  73 കോടിയുടെ ഗോവയിലെ വീട് ലേലത്തില്‍ പിടിച്ചു

വിവാദ ബിസിനസുകാരന്‍ വിജയ് മല്യയുടെ ഗോവയിലെ 73 കോടി രൂപ വിലവരുന്ന വീട് ബോളിവുഡ് നടന്‍ സച്ചിന്‍ ജോഷി ലേലത്തില്‍ പിടിച്ചു. ലോണുകള്‍ അടച്ചുതീര്‍ക്കാതെ വിദേശത്തേയ്ക്ക് മല്യ കടന്നുകളഞ്ഞതോടെ ബാങ്കുകളാണ് ലേല നടപടികളുമായി മുന്നോട്ടു വന്നത്. മുംബൈയിലുള്ള 150 കോടി രൂപ വില മതിക്കുന്ന കിംഗ്ഫിഷര്‍ ഹൗസാണ് അടുത്തതായി ലേലം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എസ്ബിഐ അടക്കമുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ലേലത്തിന് നേതൃത്വം നല്‍കിയത്. ആദ്യ മൂന്ന് തവണയും ലേലത്തില്‍ തുക ധാരണയാകാതെ വന്ന് നാലാം തവണയാണ് 73.1 കോടി രൂപയ്ക്ക് വില്‍ക്കിംഗ് മീഡിയ ഉടമ കൂടിയായ സച്ചിന്‍ വീട് ലേലത്തില്‍ പിടിച്ചത്. ബാങ്കുകള്‍ നിശ്ചയിച്ച ലേലത്തുക 90 കോടി രൂപയായിരുന്നു. മൂന്ന് ഏക്കറിലായി സ്ഥിതി ചെയ്യുന്ന വീടിന് 12,350 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.