ആർ കെ നഗറിൽ ബിജെപി സ്ഥാനാർഥി ഗൗതമി?

ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗൗതമിയായിരുന്നു. അപ്പോൾ, അവർക്ക് ജനങ്ങൾക്കിടയിൽ നല്ല സ്വീകരണം കിട്ടുമായിരിക്കുമെന്ന് ബിജെപി കരുതിയിട്ടുണ്ടെങ്കിൽ തെറ്റ് പറയാനാവില്ല.

ആർ കെ നഗറിൽ ബിജെപി സ്ഥാനാർഥി ഗൗതമി?

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ചെന്നൈ ആർ കെ നഗറിൽ ഏപ്രിൽ 12 ന് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എല്ലാ പാർട്ടികളും ബലപരീക്ഷണത്തിന് തയ്യാറായിരിക്കുകയാണ്. അണ്ണാ ഡി എം കെ, പ്രത്യേകിച്ചും പന്നീർശെൽവം പക്ഷം, ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ആർ കെ നഗറിൽ നടക്കാൻ പോകുന്നത്. അണ്ണാ ഡിഎംകെയെ അടിച്ചമർത്താൻ ഡിഎംകെയും ആഞ്ഞു ശ്രമിക്കാതിരിക്കില്ല. ശശികല ജയിലിലായതും പളനിസാമിയുടെ മുഖ്യമന്ത്രി സ്ഥാനവും ദീപാ ജയകുമാറിന്റെ രാഷ്ട്രീയപ്രവേശവും എല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കില്ല.

പ്രാദേശിക പാർട്ടികളുടെ വടം വലിയ്ക്കിടയിൽ ആർ കെ നഗറിൽ ബിജെപി ആരെ മത്സരിപ്പിക്കും എന്നത് തീരുമാനമാകാതെ കിടക്കുകയാണ്. ബിജെപി മത്സരിക്കുമോയെന്നതായിരുന്നു ആദ്യത്തെ സംശയം. മത്സരിക്കുന്നുണ്ടെന്ന് ഏതാണ്ട് ഉറപ്പായപ്പോൾ ആരെ മത്സരിപ്പിക്കും എന്നതായി അടുത്ത ചോദ്യം.

സിനിമാ അഭിനേതാവ് ഗൗതമിയുടെ പേരാണ് ഏറ്റവും ഒടുവിൽ കേൾക്കുന്നത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗൗതമിയായിരുന്നു. അപ്പോൾ, അവർക്ക് ജനങ്ങൾക്കിടയിൽ നല്ല സ്വീകരണം കിട്ടുമായിരിക്കുമെന്ന് ബിജെപി കരുതിയിട്ടുണ്ടെങ്കിൽ തെറ്റ് പറയാനാവില്ല. ആർ കെ നഗറിൽ തങ്ങളുടെ സ്ഥാനാർഥിയായി ഗൗതമിയെ കൊണ്ടുവന്ന് ജയലളിതയുടെ സ്ഥാനം നേടിയെടുക്കാനാണ് ശ്രമം എന്നും ശ്രുതിയുണ്ട്.

Read More >>