രാജസ്ഥാൻ ചുട്ടുകൊല: കൊലപാതകി സാധാരണ മനോനിലയിൽ ഉള്ളയാളല്ലെന്ന് രാജസ്ഥാൻ ഡിജിപി

ലൗ ജിഹാദെന്നാരോപിച്ച് ഒരാളെ ജീവനോടെ കത്തിച്ചത് ഹീനമായ കുറ്റമാണെന്ന് രാജസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഒപി ​ഗൽഹോത്ര പറഞ്ഞു. കുറ്റകൃത്യത്തിന്റെ സ്വഭാവം നോക്കുമ്പോൾ പ്രതി സാധാരണ മനോനിലയിൽ ഉള്ളയാളല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജസ്ഥാൻ ചുട്ടുകൊല: കൊലപാതകി സാധാരണ മനോനിലയിൽ ഉള്ളയാളല്ലെന്ന് രാജസ്ഥാൻ ഡിജിപി

രാജ്യത്തെ നടുക്കിയ രാജസ്ഥാനിലെ ചുട്ടുകൊല കേസിലെ പ്രതിയുടെ മനോനില തകരാറിലാണെന്ന് സംസ്ഥാന ഡിജിപി. ലൗ ജിഹാദെന്നാരോപിച്ച് ഒരാളെ ജീവനോടെ കത്തിച്ചത് ഹീനമായ കുറ്റമാണെന്ന് രാജസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഒപി ഗൽഹോത്ര പറഞ്ഞു.

ഡിജിപി ഒ പി ​ഗൽഹോത്ര

കുറ്റകൃത്യത്തിന്റെ സ്വഭാവം നോക്കുമ്പോൾ പ്രതി സാധാരണ മനോനിലയിൽ ഉള്ളയാളല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പൊലീസിന്റെ ചുമതല നീതി നിർവഹണമാണ്. അതിനാൽ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ എടുക്കുമെന്ന് ഡിജിപി ഉറപ്പുനൽകി.

സംഭവം നടന്നയുടനെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത റൂറൽ പൊലീസിനെ അദ്ദേഹം അഭിനന്ദിച്ചു. കൊലപാതക ദൃശ്യം തന്റെ മനസിനെ ഞെട്ടിച്ചു എന്നും കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടരിയ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിൽ മുസ്ലിം യുവാവിനെ ലൗ ജിഹാദ് എന്ന് ആരോപിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും അത് തത്സമയം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത ശംഭുനാഥ് റൈഗറിനെ പൊലീസ് അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യുകയാണ്. യുവാവിനെ പിന്നിൽ നിന്ന് പിക്കാസുകൊണ്ട് കുത്തി നിലത്തിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഈ ദൃശ്യം പ്രചരിപ്പിച്ചതിന് ശേഷം ഹിന്ദു സഹോദരികളെ രക്ഷിക്കാനാണ് ഈ കൊലപാതകം എന്നും റൈഗർ വീഡിയോയിൽ പറയുന്നുണ്ട്.

Read More >>