കാവി ഷാള്‍ ധരിക്കാത്തതിന് വിദ്യാര്‍ത്ഥിയെ എ ബി വി പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ഹിജാബിനെതിരേയുള്ള ക്യാംപെയ്‌നായ 'കേസരി ഷാള്‍ അഭയ'യുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളോട് കാവി ഷാള്‍ ധരിക്കാന്‍ എ ബി വി പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായാണ് ആക്രമണമുണ്ടായത്.

കാവി ഷാള്‍ ധരിക്കാത്തതിന് വിദ്യാര്‍ത്ഥിയെ എ ബി വി പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

കോളേജില്‍ കാവി ഷാള്‍ ധരിക്കാത്തതിന് വിദ്യാര്‍ത്ഥിയെ എ ബി വി പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് ഭക്തല്‍ കോളേജിലാണ് സംഭവം. ജയന്ത് നായ്ക എന്ന ബി എ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം കോളേജിലെത്തിയ ജയന്തിനെ എ ബി വി പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷാള്‍ ധരിക്കാത്തത് ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഹിജാബിനെതിരേയുള്ള ക്യാംപെയ്‌നായ 'കേസരി ഷാള്‍ അഭയ'യുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളോട് കാവി ഷാള്‍ ധരിക്കാന്‍ എ ബി വി പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായാണ് ആക്രമണമുണ്ടായത്.

സംഭവത്തെത്തുടര്‍ന്ന് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അറസ്റ്റ് ചെയ്യും മുമ്പ് കോടതിയില്‍ കീഴടങ്ങിയ എ ബി വി പി പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.

Read More >>