ആം ആദ്‌മി പാർട്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നു; ഇനി അജണ്ട മൃദു ഹിന്ദുത്വം

ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് മുൻനിർത്തി ആം ആദ്‌മി പാർട്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നു. ബി .ജെ.പിയെ കടന്നാക്രമിക്കാതെ മൃദു ഹിന്ദുത്വ നിലപാടായിരിക്കും ഇനി കൈക്കൊള്ളുക. സമീപ കാല തെരെഞ്ഞെടുപ്പുകളിലെ തിരിച്ചടികളെ തുടർന്നാണ് എഎപിയുടെ നിലപാട് മാറ്റുന്നത്.

ആം ആദ്‌മി പാർട്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നു;   ഇനി അജണ്ട മൃദു ഹിന്ദുത്വം

ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് മുൻനിർത്തി ആം ആദ്‌മി പാർട്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നു.ബി .ജെ.പിയെ കടന്നാക്രമിക്കാതെ മൃദു ഹിന്ദുത്വ നിലപാടായിരിക്കും അവർ കൈക്കൊള്ളുക. സമീപ കാല തെരെഞ്ഞെടുപ്പുകളിലെ തിരിച്ചടികളെ തുടർന്നാണ് എഎപിയുടെ നിലപാട് മാറ്റം.

ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ബിജെപി നേതാവ് മനോജ് തിവാരി അഭിപ്രായപ്പെട്ടത്തിനു പിറകെയാണ് തന്ത്രപരമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഈ തീരുമാനം. 2015 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ വിജയം കൊയ്യാൻ ഇത്തവണ " പോസിറ്റീവ് ക്യാമ്പയിൻ "നടത്തുമെന്നായിരുന്നു ആം ആദ്മി പാർട്ടിയിലെ മുതിർന്ന ഒരു നേതാവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡി തന്നെ നേരിട്ട് ഇറങ്ങുമെന്നതിനാൽ ബിജെപിയെയും മോഡിയെയും കടന്നാക്രമിക്കുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്ന വിലയിരുത്തലും കൂടിയാണ് നിലപാടുമാറ്റത്തിന് പിന്നിൽ. ബി ജെ പിയുടെ ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മിന്നുന്ന തെരഞ്ഞെടുപ്പ് വിജയവും എഎപി നേതാക്കളുടെ ഈ നിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ടെന്നു പറയുന്നു. ഡ‍ൽഹിയിൽ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർമാർ ഏറെയാണ്. കൂടാതെ,പഞ്ചാബും ഗോവയും എഎപിക്ക് വലിയ പാഠമാണ് നൽകിയത്.പഞ്ചാബിലെ തോൽവിയാണു രജൗരിഗാർഡനിൽ എഎപിയെ തകർത്തതെന്ന ചർച്ച പാർട്ടിക്കുള്ളിൽ തന്നെയുണ്ട്.

അതേസമയം, സ്വന്തം എംഎൽഎ പഞ്ചാബിലേക്കു പോയത് രജൗരി ഗാർഡനിലെ വോട്ടർമാർക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതാണ് എഎപിയുടെ തോൽവിക്കു കാരണമായതെന്നുമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാദം. എന്നാൽ,ഈ ജനവികാരത്തെ പാർട്ടിക്ക് അനുകൂലമായി തിരിക്കുന്നതിൽ എഎപി വിജയിച്ചില്ലെന്ന് അദ്ദേഹം സമ്മതിച്ചു.

70 സീറ്റുകളുള്ള ഡൽഹി നിയമസഭയിൽ 67 സീറ്റും സ്വന്തമാക്കിയാണ് എഎപി ചരിത്ര വിജയം നേടി അധികാരത്തിലേറിയത്.എന്നാൽ ഉപതിരഞ്ഞെടുപ്പു നടന്ന രജൗരി ഗാർഡനിൽ എഎപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായത് ഡൽഹി ഭരിക്കുന്ന എഎപി സർക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കേജ്രിഹവാളിനും കനത്ത തിരിച്ചടി നൽകിയിരുന്നു. ഇത്തവണ കെട്ടിവച്ച പണം പോലും എഎപി ക്ക് നഷ്ടപ്പെട്ടു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാം സ്ഥാനത്ത്.ആം ആദ്മി പാർട്ടിലെ ജർണൈൽ സിങ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി സ്ഥാനമൊഴിഞ്ഞതിനാലായിരുന്നു ഉപതിരഞ്ഞെടുപ്പ്.