പശുക്കള്‍ക്കും ആധാര്‍: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പശുക്കളുടെ ചെവിയില്‍ ഘടിപ്പിക്കാവുന്ന 12 അക്കമുള്ള നമ്പറുകൾ അടങ്ങിയ ടാഗുകള്‍ രൂപകല്‍പന ചെയ്യാനായി സാങ്കേതികവിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം വിദഗ്ധര്‍ ഈ ഉദ്യമത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്നു.

പശുക്കള്‍ക്കും ആധാര്‍: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇന്ത്യയിലെ എല്ലാ പശുക്കള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ പശുക്കളെ കടത്തുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആണ് സർക്കാർ സമര്‍പ്പിച്ചത്. ജോയിന്റ് സെക്രട്ടറിയും അഭ്യന്തരമന്ത്രാലയവും ചേര്‍ന്നുള്ള സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കുറഞ്ഞത് 500 ഉപേക്ഷിക്കപ്പെട്ട പശുക്കളെ പരിപാലിക്കാന്‍ സൗകര്യമുള്ള ഗോശാലകള്‍ എല്ലാ ജില്ലകളിലും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപേക്ഷിക്കപ്പെട്ട പശുക്കളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കറവ വറ്റിയ പശുക്കളെ സംരക്ഷിക്കാനും കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും പദ്ധതി ആസൂത്രണം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പശുക്കളുടെ ചെവിയില്‍ ഘടിപ്പിക്കാവുന്ന 12 അക്കമുള്ള നമ്പറുകൾ അടങ്ങിയ ടാഗുകള്‍ രൂപകല്‍പന ചെയ്യാനായി സാങ്കേതിക വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം വിദഗ്ധര്‍ ഈ ഉദ്യമത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്നു.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പശുക്കള്‍ക്ക് ആധാര്‍ പോലെ തിരിച്ചറിയല്‍ നമ്പര്‍ വേണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.