ഇനി ഇന്ത്യയ്ക്കുള്ളില്‍ പറക്കാനും ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് വേണ്ടി വരും

യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നത് നിയമലംഘനങ്ങള്‍ തിരിച്ചറിയുന്നതിന് ആവശ്യമാണെന്ന് ഏവിയേഷന്‍ മന്ത്രാലയം അറിയിക്കുന്നു. ഗൗരവം അനുസരിച്ച് നാല് നിലകളിലുള്ള നിയമലംഘനങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇനി ഇന്ത്യയ്ക്കുള്ളില്‍ പറക്കാനും ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് വേണ്ടി വരും

അടുത്ത ചില മാസങ്ങള്‍ക്കുള്ളില്‍ അഭ്യന്തര വിമാനയാത്രയ്ക്കും ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുമെന്ന് സൂചന.

യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നത് നിയമലംഘനങ്ങള്‍ തിരിച്ചറിയുന്നതിന് ആവശ്യമാണെന്ന് ഏവിയേഷന്‍ മന്ത്രാലയം അറിയിക്കുന്നു. ഗൗരവം അനുസരിച്ച് നാല് നിലകളിലുള്ള നിയമലംഘനങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

'ഈ നിരീക്ഷണത്തിനായി യാത്രക്കാരെ തിരിച്ചറിയാന്‍ പഴുതുകളില്ലാത്ത രീതി ആവശ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ആവശ്യപ്പെടുക വഴി ഇത് സാധ്യമാക്കാവുന്നതാണ്. രണ്ടില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കും.

ജനത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനം അടുത്ത ആഴ്ച തയ്യാറാകും. 30 ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാവുന്നതാണ്. അപ്പോള്‍ ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസങ്ങളില്‍ എല്ലാം തീരുമാനിക്കപ്പെടും,' ബന്ധപ്പെട്ട വൃന്ദങ്ങള്‍ അറിയിച്ചു.

അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യം ഇപ്പോള്‍ നിലവിലുണ്ട്. ഇതേ സൗകര്യം അഭ്യന്തരയാത്രക്കാര്‍ക്കും ഏര്‍പ്പെടുത്തിയാല്‍ മതിയാകും എന്നും ഏവിയേഷന്‍ മന്ത്രാലയം പറയുന്നു.