ഫോൺ ചെയ്യാനും ഇനി ആധാർ നിർബന്ധം; രാജ്യത്തെ മൊ​ബൈൽ അ‌ക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

കേന്ദ്രസർക്കാരിന്റെ പുതിയ നിയമം നിലവിൽ വന്നാൽ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത ഫോ​ണ്‍ ന​മ്പ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​കും.

ഫോൺ ചെയ്യാനും ഇനി ആധാർ നിർബന്ധം; രാജ്യത്തെ മൊ​ബൈൽ അ‌ക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

കേന്ദ്രസർക്കാർ ആധാർ സേവനങ്ങൾ കൂടുതൽ രംഗത്തേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫോൺ ചെയ്യാനും ഇനിമുതൽ ആധാർ കാർഡുകൾ വേണ്ടിവരും. എ​ല്ലാ പ്രീ ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും ഫോ​ണ്‍ ന​മ്പ​ര്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ സർക്കാർ തീ​രു​മാ​നി​ച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ നിയമം നിലവിൽ വന്നാൽ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത ഫോ​ണ്‍ ന​മ്പ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് രാ​ജ്യ​ത്തെ എ​ല്ലാ മൊ​ബൈ​ല്‍ ഫോ​ണ്‍ സേ​വ​ന ദാ​താ​ക്ക​ള്‍​ക്കും ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ വ​കു​പ്പ് അ​യ​ച്ചു. ഇ​ന്ത്യ​യി​ലെ എ​ല്ലാ മൊ​ബൈ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഉ​ണ്ടാക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടെ​ലി​ക​മ്മ്യു​ണി​ക്കേ​ന്‍​സ് വ​കു​പ്പ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തിനുള്ള തീരുമാനം കേന്ദ്രസർക്കാർ ​കൈക്കൊണ്ടിരിക്കുന്നത്.

ഏപ്രിൽ ആദ്യം മുതൽതന്നെ ഫോ​ണ്‍ ന​മ്പ​ര്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങുമെന്നാണ് സൂചകൾ. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാജ്യത്തെ മുഴുവൻ മൊ​ബൈൽ നമ്പരുകളും ആധാറുമായി ബന്ധിപ്പിക്കുവാനാണ് തീരുമാനം.