പരാതിയുമായി എയർഹോസ്റ്റസ് സുന്ദരിമാർ; ഇൻഡിഗോ വിമാനത്തിൽ ദിവാകര റെഡ്ഡിയ്ക്ക് വിലക്ക്

എയര്‍പോര്‍ട്ടിലെ പ്രിന്റര്‍ എറിഞ്ഞുടച്ച്, എയര്‍ഹോസ്റ്റസുമാരെ അപമാനിച്ച് തെലുങ്ക് ദേശം എംപി ദിവാകര്‍ റെഡ്ഡി

പരാതിയുമായി എയർഹോസ്റ്റസ് സുന്ദരിമാർ; ഇൻഡിഗോ വിമാനത്തിൽ ദിവാകര റെഡ്ഡിയ്ക്ക് വിലക്ക്

തെലുങ്ക് ദേശം എംപി ജെ.സി ദിവാകര്‍ റെഡ്ഡിയെ ഫ്‌ളൈറ്റില്‍ അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി. വിശാഖപട്ടണത്ത് വിമാനം പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പാണ് എംപി ദിവാകര്‍ വിമാനത്താവളത്തിലെത്തിയത്. ദിവാകർ റെഡ്ഡി വിമാനത്താവളത്തിലെത്തിയപ്പോൾ ചെക്ക് ഇന്‍ കൗണ്ടര്‍ ക്ലോസ് ചെയ്ത് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ എംപിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനോട് തട്ടിക്കയറുകയാണുണ്ടായത്. മാത്രമല്ല, ഓഫീസിലെ മേശപ്പുറത്തുണ്ടായിരുന്ന പ്രിന്റര്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.

ആദ്യമായിട്ടല്ല ദിവാകര്‍ റെഡ്ഡി എയര്‍ലൈന്‍ സ്റ്റാഫുകളോട് മോശമായി പെരുമാറുന്നത്. കഴിഞ്ഞ വര്‍ഷം വിജയവാഡയിലെ ഗന്നവാരം എയര്‍പോര്‍ട്ടില്‍ ഇതിനേക്കാള്‍ നാശനഷ്ടങ്ങള്‍ എംപി സൃഷ്ടിച്ചിരുന്നു. ഫ്‌ളൈറ്റ് നഷ്ടമായതായിരുന്നു അന്നത്തെ സംഭവത്തിന് കാരണം.

പ്രശസ്തരായ പല വ്യക്തികളില്‍ നിന്നും ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥരും എയര്‍ഹോസ്റ്റസുമാരും ഒരേ സ്വരത്തില്‍ പറയുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ച് കളിയാക്കുന്നവരും അപമാനിക്കുന്നവരുമുണ്ടെന്ന് എയര്‍ഹോസ്റ്റസുമാര്‍ വെളിപ്പെടുത്തി. അഞ്ച് എയര്‍ഹോസ്റ്റസുമാര്‍ തങ്ങളുടെ ദുരനുഭവത്തെക്കുറിച്ച് വെളിപ്പടുത്താന്‍ തയ്യാറായി. വാഷ്‌റൂമിലേക്ക് വിളിക്കുന്നവരും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നവരും ഒരു കാരണവുമില്ലാതെ കയര്‍ത്തു സംസാരിക്കുന്നവരും എയര്‍ഹോസ്റ്റസുമാരെന്നാല്‍ സ്വഭാവദൂഷ്യം ഉള്ളവരാണെന്നും ചിത്രീകരിക്കുന്ന അനേകം പേരെ തങ്ങള്‍ ദിനംപ്രതി കാണാറുണ്ടെന്ന് ഇവര്‍ പറയുന്നു. ഇവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു എന്നതാണ് ഏറെ പരിതാപകരം.

Read More >>