യോഗി ഇഫക്ട്: ബിജെപി സര്‍ക്കാര്‍ വന്ന ശേഷം ആര്‍എസ്എസ് ഉത്തര്‍പ്രദേശില്‍ 43 മുസ്ലീങ്ങളെ ഹിന്ദുമതത്തില്‍ ചേര്‍ത്തു

പ്രദേശത്ത് 100ലധികം മുസ്ലീങ്ങള്‍ കൂടി ഹിന്ദുമതത്തിലേക്കു തിരികെവരാന്‍ തയ്യാറെടുക്കുന്നതായി ആര്യ സമാജ് മന്ദിര്‍ മാനേജര്‍ ഹിമാന്‍ഷു ത്രിപതി പറഞ്ഞു.

യോഗി ഇഫക്ട്: ബിജെപി സര്‍ക്കാര്‍ വന്ന ശേഷം ആര്‍എസ്എസ് ഉത്തര്‍പ്രദേശില്‍ 43 മുസ്ലീങ്ങളെ ഹിന്ദുമതത്തില്‍ ചേര്‍ത്തു

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 43 മുസ്ലീങ്ങളെ ഹിന്ദുമതത്തില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മതപരിവര്‍ത്തനത്തിനു പിന്നില്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ഫൈസാബാദില്‍ മാത്രം രണ്ടുതവണ മതപരിവര്‍ത്തനം നടത്തിയിരുന്നു. ഏപ്രില്‍ 23ന് 19 മുസ്ലീങ്ങളെയാണ് മതം മാറ്റിയത്. മെയ് 20ന് 24 പേരെ മതം മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫൈസാബാദിലെ ഒരു ക്ഷേത്രത്തിലാണ് മതപരിവര്‍ത്തനം നടത്തിയതെന്ന് മതപരിവര്‍ത്തനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുരേന്ദ്രകുമാര്‍ പറഞ്ഞു. അംബേദ്കര്‍ നഗറില്‍ നിന്നുള്ളവരാണ് മതപരിവര്‍ത്തനത്തിനു വിധേയരായവര്‍. പ്രദേശത്ത് 100ലധികം മുസ്ലീങ്ങള്‍ കൂടി ഹിന്ദുമതത്തിലേക്ക് തിരികെവരാന്‍ തയ്യാറെടുക്കുന്നതായി ആര്യ സമാജ് മന്ദിര്‍ മാനേജര്‍ ഹിമാന്‍ഷു ത്രിപതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് എല്ലാവരും മതപരിവര്‍ത്തനത്തിനു തയ്യാറായതെന്ന് അദ്ദേഹം അവകാശപ്പെട്ടു.


Read More >>