ഡല്‍ഹിയില്‍ സ്‌കൂളിനടുത്ത് രാസ ഫാക്ടറിയിൽ ഗ്യാസ് ചോര്‍ച്ച : 300 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കണ്ണുകളില്‍ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് 300 വിദ്യാര്‍ത്ഥിനികളെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചത്.

ഡല്‍ഹിയില്‍ സ്‌കൂളിനടുത്ത് രാസ ഫാക്ടറിയിൽ ഗ്യാസ് ചോര്‍ച്ച : 300 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

ദക്ഷിണ ഡല്‍ഹിയിൽ സ്‌കൂളിനടുത്ത് പ്രവര്‍ത്തിക്കുന്ന രാസ ഫാക്ടറിയിൽ ഗ്യാസ് ചോര്‍ച്ച. വാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് 300ലധികം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ തുഗ്ലക്കബാദിലാണ് സംഭവം.സ്‌കൂളിനടുത്ത് പ്രവര്‍ത്തിക്കുന്ന രാസ ഫാക്ടറിയിലാണ് ചോര്‍ച്ചയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വാതകം ഹരിയാനയിലെ സോനാപ്പേട്ടിലേക്ക് കൊണ്ടുപോകാനായി ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി സർക്കാർ ഉത്തരവിട്ടു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റാണി ഝാന്‍സി സ്‌കൂള്‍, ഗവണ്‍മെന്റ് ഗേള്‍സ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർക്ക് കണ്ണുകളില്‍ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു.

10-14 പ്രായപരിധിയിലുള്ള 55 കുട്ടികളെ തങ്ങളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതായി ബത്ര ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.107 വിദ്യാര്‍ത്ഥിനികളെ മജിതിയ ആശുപത്രിയിലും 72 പേരെ ബത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട രണ്ട് വിദ്യാര്‍ത്ഥിനികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Read More >>