യുപിയില്‍ 300ഓളം അറവുശാലകള്‍ക്കു പൂട്ടുവീണു; യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മാംസത്തിനു വിലക്ക്

സംസ്ഥാനത്ത് ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന അറവുശാലകളാണ് പൂട്ടിയതെന്നാണ് പൊലീസ് ഭാഷ്യം. ഇതുകൂടാതെ, യോഗിയുടെ മണ്ഡലമായ ഗോരഖ്പൂരില്‍ മാംസത്തിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. മണ്ഡലത്തില്‍ മാത്രം നൂറോളം അറവുശാലകള്‍ക്കാണ് ഒറ്റ രാത്രി കൊണ്ടു പൂട്ടുവീണത്. ബീഫിനു പുറമെ കോഴി, ആട്, മത്സ്യം എന്നിവയ്ക്കും ഗോരഖ്പൂരില്‍ പ്രവേശനം തടഞ്ഞിരിക്കുകയാണ്.

യുപിയില്‍ 300ഓളം അറവുശാലകള്‍ക്കു പൂട്ടുവീണു; യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മാംസത്തിനു വിലക്ക്

യുപിയില്‍ യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ അറവുകാലകള്‍ക്കു കൂട്ടമായി തീയിട്ടതിനു പിന്നാലെ 300ഓളം അറവുശാലകള്‍ അടച്ചുപൂട്ടി. സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയതിനോടനുബന്ധിച്ചാണ് നടപടി.

സംസ്ഥാനത്ത് ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന അറവുശാലകളാണ് പൂട്ടിയതെന്നാണ് പൊലീസ് ഭാഷ്യം. ഇതുകൂടാതെ, യോഗിയുടെ മണ്ഡലമായ ഗോരഖ്പൂരില്‍ മാംസത്തിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. മണ്ഡലത്തില്‍ മാത്രം നൂറോളം അറവുശാലകള്‍ക്കാണ് ഒറ്റ രാത്രി കൊണ്ടു പൂട്ടുവീണത്. ബീഫിനു പുറമെ കോഴി, ആട്, മത്സ്യം എന്നിവയ്ക്കും ഗോരഖ്പൂരില്‍ പ്രവേശനം തടഞ്ഞിരിക്കുകയാണ്.

അതേസമയം, കന്നുകാലി കടത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എല്ലാ ജില്ലകളിലും ഇതുസംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം പത്രാസ് ജില്ലയില്‍ ഗോ രക്ഷാ പ്രവര്‍ത്തകര്‍ നിരവധി അറവുശാലകള്‍ക്കു തീയിട്ടത്.