ബംഗാളില്‍ മൂന്നുപേര്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വകാര്യഭാഗങ്ങളില്‍ കുപ്പി കയറ്റി

അക്രമത്തിനിരയായ സ്ത്രീയുടെ പതിമൂന്ന് വയസ്സുകാരി മകളുടെ നിലവിളി കേട്ടെത്തിയവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ബംഗാളില്‍ മൂന്നുപേര്‍  യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വകാര്യഭാഗങ്ങളില്‍ കുപ്പി കയറ്റി

വെസ്റ്റ് ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗ്ലാസ്സ് കുപ്പി കയര പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിനടുത്തെത്തിയ മൂന്ന് യുവാക്കളും നന്നായി മദ്യപിച്ചിരുന്നു. പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ അവസ്ഥ വളരെ ഗുരുതരമാണ്. ശാരീരികാവസ്ഥയിലെ പ്രതിസന്ധി മൂലം അവരെ മികച്ച മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ പോലും സാധിക്കുന്നില്ല എന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍.

തിങ്കളാഴ്ച ഒന്നരയോടെയാണ് ഇവരിലൊരാള്‍ യുവതിയുടെ വീടിന് സമീപം എത്തിയത്. ഇയാളെ തനിക്ക് പരിചയമുണ്ടെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. കൈകെട്ടിയതിന് ശേഷമാണ് ഇവരെ ബലാത്സംഗത്തിനിരയാക്കിയത്. ഇവരുടെ നിലവിളി കേട്ട് ഉറങ്ങിക്കിടന്നിരുന്ന മകള്‍ എഴുന്നേറ്റ് വരികയും സഹായത്തിനായി അലറിക്കരയുകയും ചെയ്തു. എന്നാല്‍ അയല്‍വാസികളിലൊരാള്‍ പോലും സഹായിക്കാന്‍ എത്തിയില്ല് എന്ന് മകള്‍ പറയുന്നു.

തിരിച്ചു പോകുന്നതിന് മുമ്പാണ് അവര്‍ ബോട്ടില്‍ തന്റെ സ്വകാര്യഭാഗത്ത് കയറ്റിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. സംഭവം നടന്ന് അഞ്ച് മണിക്കൂറിന് ശേഷമാണ് യുവതിയെ ഹോസ്പിറ്റലില്‍ എത്തിച്ചത്. 2013 ന് ശേഷം വെസ്റ്റ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യലൈംഗിക അതിക്രമമാണിത്.

Read More >>