ഹരിയാനയില്‍ ഓട്ടോറിക്ഷയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു

ഓട്ടോയില്‍ ഡ്രൈവറെക്കൂടാതെ മൂന്നു പുരുഷന്‍മാര്‍ കൂടി ഉണ്ടായിരുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഓട്ടോയില്‍ കയറിയ ഉടന്‍ ഇവര്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ പേടിച്ചുകരഞ്ഞ കുട്ടിയെ സംഘം പുറത്തേക്കു വലിച്ചെറിഞ്ഞു. റോഡില്‍ തെറിച്ചുവീണ കുട്ടി തല്‍ക്ഷണം മരിച്ചു

ഹരിയാനയില്‍ ഓട്ടോറിക്ഷയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു;  ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു

ഹരിയാനയിലെ ഗുഡ്ഗാവില്‍ ഓട്ടോറിക്ഷയിൽ 23കാരി കൂട്ടബലാത്സംഗത്തിനിരയായി. ബലാത്സംഗത്തിനിടെ ഇവരുടെ ഒമ്പതുമാസം പ്രായമുള്ള മകളെ സംഘം ഓട്ടോയിൽനിന്നും പുറത്തേക്കെറിഞ്ഞു കൊന്നു.

മെയ് 29നാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് അര്‍ധരാത്രി മാതാപിതാക്കളെ കാണാനായി പോകുന്ന വഴിയാണ് സംഭവം.

ഓട്ടോയില്‍ ഡ്രൈവറെക്കൂടാതെ മൂന്നു പുരുഷന്‍മാര്‍ കൂടി ഉണ്ടായിരുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഓട്ടോയില്‍ കയറിയ ഉടന്‍ ഇവര്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ പേടിച്ചുകരഞ്ഞ കുട്ടിയെ സംഘം പുറത്തേക്കു വലിച്ചെറിഞ്ഞു.

റോഡില്‍ തെറിച്ചുവീണ കുട്ടി തല്‍ക്ഷണം മരിച്ചു. ഇതിനു ശേഷമാണ് സംഘം ഡല്‍ഹി-ഗുഡ്ഗാവ് എക്‌സ്പ്രസ് വേയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. കൊലപാതകത്തിനും ബലാത്സംഗത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.

Story by