23കാരിയായ നോയിഡയിലെ ടെക്കി പെണ്‍കുട്ടി കൊല്ലപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു

സഹപ്രവര്‍ത്തകരായ ആറു പേര്‍ക്കൊപ്പമാണ് അഞ്ജലി ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. കാമുകന്റെതെന്ന് സംശയിക്കുന്ന ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ്‌ അഞ്ജലി പാര്‍ക്കിംഗ് ഏരിയയിലേക്ക് പോയത് എന്നാണ് പൊലീസ് ഭാഷ്യം

23കാരിയായ നോയിഡയിലെ ടെക്കി പെണ്‍കുട്ടി കൊല്ലപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു

ഉത്തർപ്രദേശിലെ നോയിഡയില്‍ ഒരു അപ്പാർട്ടുമെന്റിൽ ഒരു 23കാരിയായ ട്രെയിനി സോഫ്റ്റ് വെയർ എഞ്ചിനീയർ കൊല്ലപ്പെട്ട വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജാവാ മൊബൈൽ കമ്പനിയ്ക്കായി ജോലി ചെയ്തിരുന്ന അഞ്ജലി റാത്തോഡ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

ശതാബ്ദി വിഹാറിലെ സ്വന്തം വസതിയിലെ പാർക്കിങ് ഏരിയയില്‍ വെടിയേറ്റാണ് അഞ്ജലി കൊല്ലപ്പെടുന്നത്. ഉടന്‍ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകരായ ആറു പേര്‍ക്കൊപ്പമാണ് അഞ്ജലി ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. കാമുകന്റെതെന്ന് സംശയിക്കുന്ന ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ്‌ അഞ്ജലി പാര്‍ക്കിംഗ് ഏരിയയിലേക്ക് പോയത് എന്നാണ് പൊലീസ് ഭാഷ്യം

പ്രാണരക്ഷാര്‍ത്ഥം ഓടിപോകുന്ന അഞ്ജലിയെയും തോക്കുമായി അവളെ പിന്തുടരുന്ന കൊലയാളിയായ യുവാവിന്റെയും സി സി ടിവി ദൃശ്യങ്ങളില്‍ കാണാം. ഹരിയാനയിലെ യമുന വിഹാർ സ്വദേശിനിയാണ് അഞ്ജലി.