ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ 22കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സിക്കിം സ്വദേശിയായ യുവതിയെ വീടിനു സമീപമെത്താറായപ്പോഴാണ് മൂന്നംഗ സംഘം കാറിലേക്ക് ബലപ്രയോഗത്തിലൂടെ കയറ്റി ക്രൂര ബലാത്സംഗത്തിനിരയാക്കിയത്...

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ 22കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ മൂന്നംഗ സംഘം 22കാരിയെ ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഗുഡ്ഗാവിലെ സെക്ടര്‍ 17ലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സിക്കിം സ്വദേശിയായ യുവതിയെ വീടിന് സമീപമെത്താറായപ്പോഴാണ് മൂന്നംഗ സംഘം സ്ഫിറ്റ് കാറിലേക്ക് ബലപ്രയോഗത്തിലൂടെ കയറ്റി ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. നജ്ഗഢിലേക്ക് കാര്‍ വിട്ട സംഘം ഊഴമിട്ട് യുവതിയെ ബലാത്സംഗം നടത്തുകയായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബലാത്സംഗത്തിന് ശേഷം നജ്ഗഢിലെത്തിയപ്പോള്‍ സംഘം യുവതിയെ റോഡില്‍ വലിച്ചെറിഞ്ഞു. ഈ സമയം റോഡരികില്‍ നില്‍ക്കുകയായിരുന്നവരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. ബലാത്സംഗം നടത്തിയവരില്‍ രണ്ടു പേര്‍ മൂന്നാമനെ ദീപക് എന്ന് അഭിസംബോധന ചെയ്തിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു.

''യുവതിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ചില വാഹനങ്ങളെ സംശയിക്കുന്നുണ്ട്. പ്രതികളേയും വാഹനവും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്'' പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 10 വയസുകാരിയടക്കം രണ്ട് പേരാണ് ഹരിയാനയിലെ റോഹ്തക്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. ഇതില്‍ 23കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം രണ്ടംഗ സംഘം ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നു.

Story by