തീവ്രവാദപ്രവര്‍ത്തനം: ഉത്തര്‍ പ്രദേശില്‍ 2000 മദ്രസകളും പള്ളികളും നിരീക്ഷണത്തില്‍

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് സംശയമുള്ള ഒരു പള്ളിയിലെ ഇമാമിനേയും വിദ്യാര്‍ഥികളേയും പൊലീസ് ആറസ്റ്റ് ചെയ്തിരുന്നു. അതിന്‌റെ തുടര്‍ച്ചയായിട്ടാണ് പ്രദേശത്തെ മദ്രസകളും പള്ളികളും നീരീക്ഷണത്തിലായത്.

തീവ്രവാദപ്രവര്‍ത്തനം: ഉത്തര്‍ പ്രദേശില്‍ 2000 മദ്രസകളും പള്ളികളും നിരീക്ഷണത്തില്‍

ഉത്തര്‍ പ്രദേശിലെ രണ്ടായിരത്തോളം മദ്രസ്സകളും പള്ളികളും നിരീക്ഷണത്തില്‍. തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു പള്ളിയിലെ ഇമാം ആയ മൊഹമ്മദ് ഫൈസാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മദ്രസ്സകളും പള്ളികളും നിരീക്ഷണത്തിലായത്. ഡല്‍ഹി, യുപി എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നതെന്ന് സംശയിക്കുന്നു.

അഞ്ച് മദ്രസ്സ വിദ്യാര്‍ഥികളും പിടിയിലായി. മദ്രസ്സകളും പള്ളികളും നിരീക്ഷിക്കാനുള്ള കാരണവും അതാണ്.

'ബിജ്‌നോര്‍ പ്രദേശത്തെ മതവിദ്യാലയങ്ങള്‍ പൊലീസ് കര്‍ശനമായി നിരീക്ഷിയ്ക്കും. അവിടങ്ങള്‍ സന്ദര്‍ശിക്കുന്നവരേയും നിരീക്ഷിക്കും. ഉത്തരവാദിത്തമുള്ള പ്രദേശവാസികളോട് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാനും യുവാക്കളെ ബോധവാന്മാരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും,' ബിജ്‌നോര്‍ പൊലീസ് സൂപ്രണ്ട് അജയ് സഹാനി പറഞ്ഞു.

ആറ് സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 19 മുതല്‍ 25 വയസ്സു വരെ പ്രായമുള്ള യുവാക്കളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഡല്‍ഹി, യുപി എന്നിവിടങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.

എട്ടു പേരേക്കൂടി അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ആറ് പേരെ യുപി തീവ്രവാദവിരുദ്ധസേന ചോദ്യം ചെയ്തു. പിടിയിലായ എല്ലാവരേയും വിട്ടയച്ചുവെന്ന് സഹാനി അറിയിച്ചു. തീവ്രവാദസംഘങ്ങളുമായി ആ ചെറുപ്പക്കാര്‍ക്ക് ബന്ധമുണ്ടെന്നും താക്കീത് നല്‍കി വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെ മോചിപ്പിച്ചുവെങ്കിലും സുരക്ഷാ ഏജന്‍സികള്‍ ആറ് മാസത്തേയ്ക്ക് അവരെ നിരീക്ഷിക്കുമെന്നും സഹാനി കൂട്ടിച്ചേര്‍ത്തു.