ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരണം: തെരഞ്ഞെടുപ്പ് കമ്മീഷന് 16 പാര്‍ട്ടികളുടെ അപേക്ഷ

തെരഞ്ഞെടുപ്പ് സംവിധാനത്തിനോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതായിരുന്നു ഇലക്ട്രോണിക് വോട്ടിംഗ് മഷീന്‍ ആരോപണം എന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കമ്മീഷനു നല്‍കിയ പത്രികയില്‍ പറഞ്ഞു. ബുധനാഴ്ച്ച രാഷ്ട്രപതിയ്ക്കും പത്രിക നല്‍കുമെന്ന് പാര്‍ട്ടികള്‍ അറിയിച്ചു.

ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരണം: തെരഞ്ഞെടുപ്പ് കമ്മീഷന് 16 പാര്‍ട്ടികളുടെ അപേക്ഷ

വോട്ട് രേഖപ്പെടുത്തുന്നത് ബാലറ്റ് പേപ്പര്‍ മൂലമാകുന്ന രീതി തിരിച്ചു കൊണ്ടുവരണമെന്ന് 16 പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചു. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മഷീനില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിന്‌റെ തുടര്‍ച്ചയാണ് ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം.

തെരഞ്ഞെടുപ്പ് സംവിധാനത്തിനോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതായിരുന്നു ഇലക്ട്രോണിക് വോട്ടിംഗ് മഷീന്‍ ആരോപണം എന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കമ്മീഷനു നല്‍കിയ പത്രികയില്‍ പറഞ്ഞു. ബുധനാഴ്ച്ച രാഷ്ട്രപതിയ്ക്കും പത്രിക നല്‍കുമെന്ന് പാര്‍ട്ടികള്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ അടുത്തിടെ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും വോട്ടിംഗ് മഷീന്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വോട്ടിംഗ് മഷീന്‍ ഉപയോഗിച്ചു നോക്കിയ വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും രാജ്യങ്ങള്‍ ബാലറ്റ് പേപ്പറിലേയ്ക്ക് തിരിച്ചു പോയെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.

വോട്ടിംഗ് മഷീന്‍ വിവാദത്തിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‌റെ ഉന്നതതല കമ്മിറ്റി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞിരുന്നു.

'തെരഞ്ഞെടുപ്പ് കമ്മീഷനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. ഇലക്ട്രോണിക് വോട്ടിംഗ് മഷീനുകള്‍ തകര്‍ക്കാന്‍ പറ്റാത്തതാണെന്ന് അവര്‍ കരുതുന്നു. പെന്‌റഗണ്‍ പോലും പിഴവില്ലാത്തതായിരുന്നില്ല,' കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മഷീനുകള്‍ കൃത്രിമം കാണിക്കാന്‍ സാധിക്കാത്തതാണെന്ന് തെളിയിക്കുന്നത് വരെ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.